Friday, July 20, 2012

"ഒരു ദോശ തിന്ന കഥ "

നവോദയ ജീവിതത്തിലെ ഒരു ദിവസത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്മെസ്സിലും കളി സ്ഥലത്തും ആണ് ഉണ്ടാകുന്നത്. പഠിച് ബോര്അടിക്കുന്ന സമയത്ത് (എല്ലാ പഠിപ്പിസ്റ്റ് , ബുദ്ധി ജീവികളും ക്ഷമിക്കുക , കമ്പ്ലയിന്റ് ചെയ്യരുത് !!! ) എത്രയും പെട്ടന്ന്ക്ലാസ് വിടാനും മെസ്സിലേക്ക് ഓടിയെത്താനും അല്ലെങ്കില്ക്ലാസ് കഴിഞ്ഞു ഗ്രൌണ്ടിലേക്ക് എത്താനും ആയിരിക്കും ആക്രാന്തം. അങ്ങനെ എങ്കിലും അത്രയും സമയം പഠിക്കാതെ  ഇരിക്കാമല്ലോ എന്ന ചിന്ത..

മെസിനെ കുറിച്ചും മെസിലെക്ക് ഓടി എത്തുന്നതിനെ കുറിച്ചുമൊക്കെ ഒരു പാട് ഓര്മ്മകള്മനസിലുണ്ട്.  രാവിലെ സിക്ക് ലീവ് എടുത്ത്  പീറ്റിക്ക്    ഓടാതെ  മെസ്സിലേക്ക് ഞാന്ധൃതി പിടിച് ഓടുമ്പോള്  ജോസഫ് സാര്കണ്ടു "നിനക്ക് വെച്ചിട്ടുണ്ടെടാ " എന്ന മട്ടില്നോക്കിയതും ബ്രടട് വാങ്ങാന്ഡബിള്ട്രിപ്പടിക്കാന്  അധീഷ് നോക്കിയപ്പോ ഒരു ചേച്ചി പൊക്കിയതും മെസ്സില്ബഹളം  വെച്ച് എല്ലാവരും ഭക്ഷണം കഴിക്കുമ്പോ ഞാന്തെന്നി വീണതും ഭക്ഷണം പരസ്പരം വെച്ചു മാറുന്നതും വിളമ്പാന്നിക്കുന്ന ജൂനിയേര്സിനെ കണ്ണുരുട്ടി കാണിച്ചു അധികം വിളമ്പാന്പറയുന്നതും വിളമ്പാന്  നില്ക്കുമ്പോള്അധികം വിളമ്പാന്പറയുന്ന സീനിയേര്സിന്റെ തന്തക്കും മറ്റും മനസ്സില്വിളിക്കുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...

അതൊക്കെ പോട്ടെ ഞാന്ദോശയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. കഥയിലെ കഥാ പാത്രങ്ങള്ഇപ്പോള്ജീവിച്ചിരിക്കുന്നവരും എനിക്ക് പ്രിയപ്പെട്ടവരുമാണ്, അവരുടെ പേര് പറയാതിരിക്കാന്എനിക്ക് വയ്യ. റിനൂപും മന്ജുനാതും സതീഷ്ബാബു സാറും ആണീ കഥയിലെ നടന്മ്മാര്‍. സഹ നടന്മ്മാരായി ഞങ്ങളും ഉണ്ട്.

ദോശ എന്നും ഞങ്ങള്എല്ലാവര്ക്കും ഒരു വീക്ക്നെസ് ആയിരുന്നു. മെസ്സില്നിന്നും ദോശ എത്ര തിന്നാലും    മതി  വരില്ല. ദോശ ഉള്ള ദിവസങ്ങള്ഞങ്ങള്ക്ക് ഒരു ആഘോഷം തന്നെ ആയിരുന്നു.  ശരിക്കും ഒരു തീറ്റ ഉത്സവം ആണ് അന്ന് മെസ്സില്ഉണ്ടാവുക. ഞങ്ങള്ആണ്കുട്ടികള്മാത്രമല്ല പെണ്കുട്ടികളും ദോശ തിന്നുന്നതില്പുലികള്തന്നെയായിരുന്നു.  ചൊവ്വ , വെള്ളി ദിവസങ്ങളില്ആയിരുന്നു ദോശ തീറ്റ ഉത്സവം. ഒരു തരം ബാര്ട്ടര്സമ്പ്രദായം മെസ്സ് ഹാളില്നടന്നു വന്നിരുന്നു.  ദോശ കൊതി ഉള്ളവര്  ബ്രടട് , പഴം, ചായക്ക് കിട്ടുന്ന കടികള്‍, അല്ലെങ്കില്മീന്‍ , ഇറച്ചി എന്നിവ ഒക്കെ മറ്റുള്ളവര്ക്ക് കൊടുത്ത് ദോശ പകരം ബുക്ക് ചെയ്ത് വെയ്ക്കും.  അങ്ങനെ ദോശ ഒരുപാട് കഴിക്കുന്നവര്ഇഷ്ട്ടം പോലെ.. ഞാന്എല്ലാ ഭക്ഷണവും കഴിക്കുന്നത് കൊണ്ട്, ബാര്ട്ടര്സമ്പ്രദായം നടപ്പിലാക്കാന്നിക്കാറില്ല , പകരം എല്ലാവരും കഴിച്ചു കഴിയുന്നത് വരെ മെസ്സില്തന്നെ വെയിറ്റ് ചെയ്യും. എന്നിട്ട് ദോശ പിന്നെയും കഴിക്കും. അങ്ങനെ കഴിച്ചു കഴിഞ്ഞു ക്ലാസിലേക്ക് പതുക്കെ വന്നു എല്ലാവരുടെയും അടുത്ത് ദോശ രണ്ടാമത് കഴിച്ചത് വര്ണ്ണിക്കും. അവരെ കൊതിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായുള്ളൂ...

സംഭവം ഞങ്ങള്പത്തില്പഠിക്കുമ്പോഴാണ്. ഞാന്കഥയിലേക്ക് കടന്നില്ല, മന്ജുനാധ് ഡിവിഷനില്ആണ് പഠിക്കുന്നത്,  ഡിവിഷനില്വെള്ളിയാഴ്ച മലയാളം ക്ലാസ് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ഉടന്ആണ്. എല്ലാവരുടെയും പേടി സ്വപ്നമായ സതീഷ്ബാബു സാര്ആണ് മലയാളം അദ്ധ്യാപകന്‍. സാര്സ്നേഹ സമ്പന്നന്ആണെങ്കിലും തല്ലുന്നതില് സ്നേഹം കാണിക്കാറില്ല. അത് പോലെ ഇമ്പോസിഷന്തരുന്നതിലും. ശ്രീ കൃഷ്ണയില്കൃഷ്ണന്എയ്യുന്ന അംബ് പോലെയാണ് സാര്ഇമ്പോസിഷന്തരുന്നത്.  ഓരോ ഘട്ടം കഴിയുമ്പോഴും ഇരട്ടിയാകുന്ന  ഒരു അംബ് ഉണ്ടല്ലോ ? അത് പോലെ. നൂറു വട്ടം തന്നു എഴുതിയില്ലെങ്കില്അത് 200  ആകും, അങ്ങനെ ഇരട്ടിച് ഇരട്ടിച് പോകും..അങ്ങനെ ഇമ്പോസിഷന്എഴുതാന്പലരും വാങ്ങിയ പേനയും കടലാസും  കൊണ്ട് നമ്മുടെ ഇച്ചാ കാറ് വാങ്ങിയെന്ന് കേട്ടിട്ടുണ്ട്..

ഞാന്പിന്നെയും കാട് കയറുന്നു. സാറിന്റെ ക്ലാസില്എല്ലാവരും നേരത്തെ എത്തണം വൈകി ചെന്നാ അടി ഇടി ഒക്കെ കിട്ടും. മിടുമിടുക്കന്മ്മാര്ക്ക് ഒഴികെ ബാക്കി എല്ലാവര്ക്കും മിക്കവാറും എല്ലാ ദിവസവും എന്തെങ്കിലും ശിക്ഷാ കിട്ടും. അത് കൊണ്ട് തന്നെ വെള്ളി ദിവസങ്ങളില്എല്ലാവരും ധൃതിയില്ദോശ അകത്താക്കി ക്ലാസിലേക്ക് ഓടി ചെല്ലും.  മന്ജുനാധ്  ഡിവിഷനില്ആണ് പഠിക്കുന്നത്. അവനു സാര്എന്ന് കേട്ടാല്ഭയങ്കര പേടിയാണ്. പാവം ഒരിക്കല്പറഞ്ഞത് " അഞ്ചാം ക്ലാസ് വരെ മിടുക്കനായി പഠിച്ച ആളാ ഞാന്‍. അതിനു ശേഷം മര്യാദയ്ക്ക് പഠിച്ചില്ല. എന്താ കാര്യം ?? ഇവിടെ വന്ന ശേഷം പത്താം ക്ലാസ് കഴിയുന്ന വരെ  സാര്കാരണം എനിക്ക് മലയാളം പഠിക്കാനെ സമയം കിട്ടിയുള്ളൂ ..വേറെ ഒന്നും പഠിക്കാന്എന്നെ സാര്സമ്മതിച്ചിട്ടില്ല "...

അങ്ങനെ ഉള്ള ഒരു പാവം മഞ്ജുനാഥ്. റിനൂപ് ദോശ പ്രാന്തന്ആയ ഒരു മനുഷ്യന്‍. വെള്ളിയാഴ്ച ദിവസം മഞ്ജുനാഥ് ആണ് റിനൂപിന്റെ പ്രധാന ഇര. കഥ തുടങ്ങുന്നത് ഒരു വ്യാഴാഴ്ച രാത്രിയാണ്. കഥയുടെ പേര്  "ഒരു ദോശ തിന്ന കഥ "

സീന്‍ 1 :
വ്യാഴാഴ്ച രാത്രി സ്റ്റടി ടൈം  കഴിഞ്ഞു ഹോസ്ട്ടലിലെക്ക് നടക്കുന്ന മഞ്ജുനാഥ്. ഇരുട്ടില്അവനെ കാത്ത് പമ്മി നില്ക്കുന്ന റിനൂപ്. മഞ്ജുനാഥ്  റിനൂപിനെ കടന്നു പോയി . റിനൂപ് ഒന്ന് ആലോചിച്ചു പതുക്കെ മന്ജുനാതിന്റെ പിറകെ കൂടുന്നു. റിനൂപ് നടന്നു അവന്റെ പിറകിലെത്തി.

റിനൂപ് : ഭും .... എന്ന് ശബ്ദമുണ്ടാക്കി മന്ജുനതിനെ പേടിപ്പിക്കുന്നു.
മഞ്ജുനാഥ്: അയ്യോ
റിനൂപ്: (ഇക്കിളിയിട്ടോണ്ട് ) പേടിച്ചു പേടിച്ചു..
മഞ്ജുനാഥ്: സത്യം...പേടിച്ചു..
റിനൂപ്: ഹും.. നീ ഇങ്ങനെ പേടിക്കുന്നത് എന്തിനാ??
മഞ്ജുനാഥ്: പണ്ടേ പേടിയാടാ എല്ലാം...
റിനൂപ്: അത് കൊണ്ടാണോ സതീഷ്ബാബു സാറിനെയും പേടിക്കുന്നത് ?
സന്തോഷത്തോടെ ഉറങ്ങാന്പോകുന്ന മന്ജുനാതിനെ അവന്ഒന്ന് പേടിപ്പിച്ചു.
മഞ്ജുനാഥ്: അയാളുടെ പേര് പറയാതെ... നിനക്ക് വേറെ എന്തൊക്കെ ഉണ്ട് പറയാന്‍...
റിനൂപ്: (മനസ്സില്പൊട്ടിച്ചിരിക്കുന്നു ) സോറി, പിന്നെ നിനക്ക് അയാള്എന്തെങ്കിലും ഇമ്പോസിഷന്തന്നിട്ടുണ്ടോ ?
മഞ്ജുനാഥ്: ഇല്ലാ...
റിനൂപ് : ഹോ നന്നായി അല്ലെ (ശോ.. ദോശ കിട്ടാന്കുറച്ചധികം കഷ്ട്ടപ്പെടെണ്ടി വരും )
ഹോസ്ട്ടലിലെക്ക് കയറുന്ന മന്ജുനാതും റിനൂപും.

സീന്‍ 2 :
വെള്ളി :  രാവിലെ പീറ്റി സമയം
ക്യൂവില്വന്നു നില്ക്കുന്ന മഞ്ജുനാഥ്. റിനൂപ് പതുക്കെ നടന്നു അവന്റെ പിറകിലെതുന്നു
റിനൂപ്: അളിയാ ഇന്ന് മൂന്നാമത്തെ പിരീഡ് മലയാളം ആണല്ലേ ?
മഞ്ജുനാഥ് നിസഹായനായി തിരിഞ്ഞു നോക്കുന്നു.
റിനൂപ്: പീ റ്റിക്ക് നമുക്കിന്നു തകര്ത്ത് ഓടണം...
റിനൂപ് അവനെ ഒന്ന് കൂടി പേടിപ്പിച്ച സന്തോഷത്തോടെ ക്യൂവില്നിന്നു.

സീന്‍ 3 :
മഞ്ജുനാഥ് ടാങ്കില്നിന്നും വെള്ളം കോരി കുളിക്കുന്നു.  അവിടേക്ക് എത്തുന്ന റിനൂപ്. റിനൂപിനെ കണ്ടതും മന്ജുനാതിന്റെ മുഖം മാറി. റിനൂപ് ചിരിച്ചോണ്ട് : മഞ്ജു, ഇതേത്സോപ്പാടാ നീ ഉപയോഗിക്കുന്നത് ?
മഞ്ജുനാഥ് : നിനക്കെന്താ കണ്ടൂടെ ? മെഡി മിക്സ് അല്ലെ അത് ?
റിനൂപ് : അതെ , അതെ മെഡി മിക്സ്...
എന്നും പറഞ്ഞ് ഒരു ബക്കറ്റ്  വെള്ളം കോരി ദേഹത്ത് ഒഴിക്കുന്നു.
തോര്ത്തി നടക്കാന്തുടങ്ങുന്ന മഞ്ജുനാഥ്
റിനൂപ് പെട്ടന്ന് അപ്പുറത്ത്നിന്നു കുളിക്കുന്ന രമേശനോടു  ഉറക്കെ  : എടാ സതീഷ്ബാബു സാര്നിന്നെ ഇന്നലെ എടുത്തിട്ട് ചാമ്പുന്നത് കണ്ടല്ലോ ? എന്താ കാര്യം ?
മഞ്ജുനാഥ് അത് കേട്ട നിന്നു, തിരിഞ്ഞു  റിനൂപിനെ നോക്കി...
റിനൂപ് : മഞ്ജൂ, വേഗം ക്ലാസില്പോ.. സമയം കളയാതെ...
മഞ്ജുനാഥ് തോര്ത്ത്കുടഞ്ഞു ദേഷ്യത്തോടെ നടന്നു നീങ്ങുന്നു. റിനൂപ് വായ പൊത്തി ചിരിക്കുന്നു

സീന്‍ 4 :
ബ്രേക്ക് ഫാസ്റ്റിനു നടന്നു പോകുന്ന മഞ്ജുനാഥ്. പിറകെ ഓടി വരുന്ന  റിനൂപ്.
റിനൂപ്: എന്താ മഞ്ജൂ , ഒരു മൂടില്ലാത്ത പോലെ?
മഞ്ജുനാഥ്.അവനെ നോക്കി.
റിനൂപ്: അടുത്ത പിരീട് സതീഷ്ബാബു സാറിന്റെ അല്ലെ  ?
മഞ്ജുനാഥ് ഒന്നും മിണ്ടുന്നില്ല..
റിനൂപ്: വാ വേഗം നടക്ക് മെസ്സിലേക്ക്, ഇല്ലെങ്കില്ക്ലാസില്കേറാന്ലേറ്റ് ആകും..പിന്നെ അടി.. ഇടി.. ബഹളം... ചന്തിയില്എണ്ണ...
മഞ്ജുനാഥ് അവനെ ദേഷ്യത്തോടെ നോക്കി.
റിനൂപ് :നടക്ക് നടക്ക്...
സീന്‍ 5 :
ക്യൂവില്നില്ക്കുന്ന മഞ്ജുനാഥ്.  തൊട്ടു പിറകില്റിനൂപ്...
റിനൂപ്: എടാ, അതാ സാര്കഴിക്കാന്തുടങ്ങി...
CUT TO
ദോശ കഴിക്കുന്ന  സതീഷ്ബാബു സാര്‍.
CUT TO
റിനൂപ്: കണ്ട കണ്ട കഴിക്കുന്നത്.. വേഗം കഴിച്ചു അങ്ങേരു ഇപ്പൊ ക്ലാസിന്റെ അവിടെ ചെന്ന് നില്ക്കും..
മഞ്ജുനാഥ് നിസഹയാനായി ദൂരേക്ക് നോക്കി...
റിനൂപ്: ഇനി ക്യൂ നിന്നു  ദോശ കിട്ടി , അതെല്ലാം കഴിച്ചു കഴിഞ്ഞു നീ ലേറ്റ് ആയി ക്ലാസില്എത്തുന്നത് ഓര്ക്കാനേ എനിക്ക് കഴിയുന്നില്ല. ഹോ ... ഇപ്പൊ തന്നെ സമയം ഒന്പത്തെ കാല്ആവാറായി..
മഞ്ജുനാഥ് വാച് നോക്കുന്നു.. അവന്റെ മുഖം വാടി...
റിനൂപ്  പതുക്കെ അവന്റെ ചെവിയുടെ അടുത്ത് വന്നു : എടാ ദോശ ഒരെണ്ണം മാത്രം കഴിച്ചാ മതി
മഞ്ജുനാഥ് അവനെ ദേഷ്യത്തോടെ നോക്കി. റിനൂപ് കണ്ണ് കൊണ്ട് സതീഷ്ബാബു സാറിന്റെ നേരെ ചൂണ്ടി കാണിച്ചു. സാര്കഴിച്ചു എഴുന്നേറ്റു.
ക്യൂ നീങ്ങി ദോശയുടെ അടുത്ത് എത്താറായി.
റിനൂപ്: അധികം കഴിക്കരുത്.. സമയം വൈകും... പിന്നെ ഞാന്പറയണ്ടല്ലോ...
മഞ്ജുനാഥ് നിസഹായന്
ക്യൂ വീണ്ടും മുന്നോട്ടു നീങ്ങി
റിനൂപ്: മറക്കരുത്...
മഞ്ജു നാതിന്റെ പാത്രത്തില്കണക്ക് പ്രകാരമുള്ള 5  ദോശ സാമി ഇട്ടു കൊടുത്തു. ഉടനെ റിനൂപിനെ കൈ സ്പീഡില്ചെന്ന് അതില്നിന്നും 4  ദോശ എടുക്കുന്നു. മഞ്ജുനാഥ് റിനൂപിനെ നോക്കി..
റിനൂപ്: വേഗം അത് കഴിച്ചു ഓടിക്കോ.. സാര്ഇവിടുന്നു പോയി...വേഗം ചെല്ല്...
മഞ്ജുനാഥ് നിസഹായനായി പതുക്കെ ദോശ കഴിക്കുന്നു.
റിനൂപ് പുഞ്ചിരിക്കുന്നു.

1 comment: