ടൈറ്റാനിക്ക് ഇറങ്ങിയിട്ട് വരുന്ന നവംബര്‍ ഒന്നിന് 15 വര്ഷം പൂര്‍ത്തിയാകാന്‍ പോകുന്നു. ജുറാസിക് പാര്‍ക്കിനു ശേഷം നമ്മളെ കിടിലം കൊള്ളിച്ച ചിത്രം. എത്ര പെട്ടന്നാണ് കാലങ്ങള്‍ കടന്നു പോയതെന്ന് ഞാന്‍ ഓര്‍ത്ത് പോയി. നവോദയ സ്ക്കൂളിലെ എം പി ഹാളില്‍ വീഡിയോ കാസറ്റ് ഇട്ടാണ് ഈ സിനിമ ഞാന്‍ ആദ്യം കണ്ടത്. പിന്നീട് വെക്കേഷന് പോയപ്പോള്‍ കാസര്‍കോട് രൂപേഷ് തിയേറ്ററില്‍ ചാഞ്ഞിരുന്നു ഈ സിനിമ പിന്നെയും കണ്ടു. ജാക്കിനെയും റോസിനെയും ടൈറ്റാനിക്ക് എന്നാ കപ്പലിനെയും അന്നാണ് ഞാന്‍ ശരിക്കും കണ്ടത്. റോസിനെ ജാക്ക് വരക്കുമ്പോഴും കാറിനകത്ത് അവര്‍ പ്രണയം പങ്കിടുന്ന രംഗങ്ങളും കണ്ടപ്പോ ഞാന്‍ കണ്ണ്, പകുതി തുറന്നു ആ രംഗങ്ങള്‍ നോക്കി നിന്നു.
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പുസ്തകത്തില്‍.... . ടൈറ്റാനിക്കിനെ കുറിച് പഠിക്കാന്‍ ഉണ്ടായിരുന്നു . അന്ന് ടൈറ്റാനിക്കിന്റെ സി ഡി എടുത്ത് കൊണ്ട് വന്നു ഞങ്ങള്‍ ബോയ്സും ഗേള്‍സും കൂടി കമ്പ്യൂട്ടര്‍ റൂമില്‍ ഒന്നിച്ചിരുന്നു ആ സിനിമ കണ്ടു. വീണ്ടും അവരുടെ പ്രണയ രംഗങ്ങള്‍ എത്തിയപ്പോള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഞാന്‍ മാത്രം സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു.
ടൈറ്റാനിക്കിന്റെ ഓഡിയോ കാസറ്റ് കിട്ടിയതില്‍ പിന്നെ എന്നും എവരി നൈറ്റ് ഇന്‍ മൈ ഡ്രീംസ് തന്നെ കേട്ട് കൊണ്ടിരിക്കാനും തുടങ്ങി. പാടി പാടി ആ പാട്ട് ഹൃദിസ്ഥമാണ് ഇന്നും. ആ സിനിമ നിങ്ങള്‍ ഓരോരുത്തരെ പോലെ ഞാനും കുറഞ്ഞത് ഒരു പത്ത് വട്ടമെങ്കിലും കണ്ടും കാണും. എന്നിട്ടും ആ സിനിമ മതിയാകുന്നില്ല. അതിലെ പാട്ടിന്റെ പിയാനോ വേര്‍ഷന്‍ ഞാന്‍ ഇന്നാണ് കണ്ടത്. ഇന്ന് മൊത്തം ഇത് തന്നെ ഞാന്‍ കേട്ടോണ്ടും ഇരുന്നു.
നിങ്ങളും ഒന്ന് കേട്ട് നോക്കൂ..
<iframe width="420" height="315" src="http://www.youtube.com/embed/KniV2OGwSms" frameborder="0" allowfullscreen></iframe>
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പുസ്തകത്തില്‍.... . ടൈറ്റാനിക്കിനെ കുറിച് പഠിക്കാന്‍ ഉണ്ടായിരുന്നു . അന്ന് ടൈറ്റാനിക്കിന്റെ സി ഡി എടുത്ത് കൊണ്ട് വന്നു ഞങ്ങള്‍ ബോയ്സും ഗേള്‍സും കൂടി കമ്പ്യൂട്ടര്‍ റൂമില്‍ ഒന്നിച്ചിരുന്നു ആ സിനിമ കണ്ടു. വീണ്ടും അവരുടെ പ്രണയ രംഗങ്ങള്‍ എത്തിയപ്പോള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഞാന്‍ മാത്രം സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു.
ടൈറ്റാനിക്കിന്റെ ഓഡിയോ കാസറ്റ് കിട്ടിയതില്‍ പിന്നെ എന്നും എവരി നൈറ്റ് ഇന്‍ മൈ ഡ്രീംസ് തന്നെ കേട്ട് കൊണ്ടിരിക്കാനും തുടങ്ങി. പാടി പാടി ആ പാട്ട് ഹൃദിസ്ഥമാണ് ഇന്നും. ആ സിനിമ നിങ്ങള്‍ ഓരോരുത്തരെ പോലെ ഞാനും കുറഞ്ഞത് ഒരു പത്ത് വട്ടമെങ്കിലും കണ്ടും കാണും. എന്നിട്ടും ആ സിനിമ മതിയാകുന്നില്ല. അതിലെ പാട്ടിന്റെ പിയാനോ വേര്‍ഷന്‍ ഞാന്‍ ഇന്നാണ് കണ്ടത്. ഇന്ന് മൊത്തം ഇത് തന്നെ ഞാന്‍ കേട്ടോണ്ടും ഇരുന്നു.
നിങ്ങളും ഒന്ന് കേട്ട് നോക്കൂ..
No comments:
Post a Comment