Wednesday, July 18, 2012

നവോദയ സ്മരണകള്‍ : അസംബ്ലി

പുതു വസ്ത്രവും അണിഞ്ഞു ഞാന്‍ ആറാം ക്ലാസിന്റെ വരിയില്‍ നിന്നു. നടുവിലാണ് ഏറ്റവും കുഞ്ഞു മക്കളായ ഞങ്ങള്‍ ആറാം ക്ലാസ് കാരുടെ സ്ഥാനം. അത് കഴിഞ്ഞു 7 , അതിനപ്പുറം 8 , പിന്നെ 9 , 10 ,11 , 12 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. അതില്‍ തന്നെ ഇടത്തോട്ട് ഉള്ളത് ബി ഡിവിഷനും വലത്തോട്ട് ഉള്ളത് എ ഡിവിഷനും ആണ് . ചുറ്റും സംരക്ഷിക്കാന്‍ ചുറ്റും ചേട്ടന്മാരും ചേച്ചിമാരും. അതും ഒന്നും രണ്ടുമല്ല നാനൂറിനു മുകളില്‍ ആള്‍ക്കാര്‍ ഉണ്ട് ഞങ്ങള്‍ കൊച്ചു അനിയന്മാരെയും അനിയത്തിമാരെയും സംരക്ഷിക്കാന്‍ പിന്നെന്ത് പേടി ചാപാ എന്ന മട്ടില്‍ ഞാന്‍ ധൈര്യത്തോടെ നിന്നു. ആദ്യം പ്ലെഡ്ജ് , പിന്നീട് ചിന്താവിഷയം , പിന്നെ ന്യൂസ് , അതിനപ്പുറം ദേശ ഭക്തി ഗാനം , പിന്നെ പ്രസംഗം, കവിത , അതിനപ്പുറം പ്രിന്‍സിപ്പാളിന്റെ സന്ദേശം അതും കഴിഞ്ഞു ദേശീയ ഗാനം. പിന്നേ അസംബ്ലി പിരിച്ചു വിടും. ആദ്യ കാലങ്ങളില്‍ കൂട്ടത്തോടെ ആയിരുന്നു എല്ലാവരും പോയിരുന്നത് . പിന്നീട് ഓരോ ക്ലാസും വരി വരിയായി പോകണം എന്ന നിയമം വന്നു.

നയന കുമാര്‍ എന്ന സീനിയര്‍ ഉണ്ടായിരുന്നു. ആള് രസികന്‍ ആണ്. ശുദ്ധനും. ഒരു നാള്‍ അസംബ്ലി നടക്കുന്നു. മൂപ്പരാണ്‌ ചിന്താവിഷയം പറയാന്‍ വന്നത്. 7 വര്‍ഷത്തെ നവോദയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചിന്താ വിഷയം അതായിരുന്നു. അവസാനം കേട്ട് കേട്ട് ബോറടി തുടങ്ങി എന്നതാണ് സത്യം. എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന ഗാന്ധിയന്‍ വാക്കുകള്‍ ആണത്. ഇംഗ്ലീഷ് അസംബ്ലി ആണെകില്‍ ഇംഗ്ലീഷിലും ഹിന്ദി ആണെങ്കില്‍ ഹിന്ദിയിലും മലയാളത്തിനു മലയാളത്തിലും കന്നടയ്ക്ക് കന്നടയിലും ഈ ചിന്താ വിഷയം എന്നും കേള്‍ക്കാം. അങ്ങനെ ഒരു ശനിയാഴ്ച, കന്നഡ അസംബ്ലി ഉള്ള ദിവസം നയനെട്ടന്‍ ആണ് ചിന്താ വിഷയം പറയാന്‍ കയറിയത്. മൂപ്പര്‍ ആവേശത്തോടെ സ്റ്റേജില്‍ കയറി "നന്ന ജീവിത നന്ന സന്ദേശ - എന്തു ഗാന്ധിന്ജി " എന്ന് പറഞ്ഞു. തൊട്ടു പിറകെ സദസ്സില്‍ നിന്നുയര്‍ന്ന കയ്യടി ശബ്ദം അയാളെ കൂടുതല്‍ ആവേശവാന്‍ ആക്കി എന്ന് തോന്നുന്നു. മൂപ്പര്‍ സ്റ്റേജില്‍ തന്നെ നിന്നു ഉറക്കെ കയ്യടിക്കാന്‍ തുടങ്ങി. നിഷ്ക്കളങ്കനെ ചിരിച് മൂപ്പര്‍ നിര്‍ത്താതെ കയ്യടിച്ചു. സദസ്സില്‍ എല്ലാവരും ഇത് കണ്ടു കയ്യടി നിര്‍ത്തി. നയന അണ്ണന്‍ അപ്പോഴും കയ്യടിച്ചു കൊണ്ടിരുന്നു...


ആറാം ക്ലാസിലെ അസംബ്ലി. അസംബ്ലിക്കിടയില്‍ കുറച്ചു സീനിയര്‍ ചേട്ടന്മ്മാര്‍ ഒരു ഭാഗത്ത് തലയും താഴ്ത്തി നില്‍പ്പുണ്ട്. സംഗതി എന്താണെന്ന് ഒരു പിടുത്തവും ഞങ്ങള്‍ക്ക് കിട്ടിയില്ല. കുറച് കഴിഞ്ഞു അവര്‍ ഓരോരുത്തരും വന്നു രംഗീല സിനിമയുടെ കഥ പറഞ്ഞു തുടങ്ങി. അപ്പോഴാണ്‌ സംഭവം മനസിലായത്. അവര്‍ ആ പടം കാണാന്‍ അനുവാദം ഇല്ലാതെ പുറത്തു പോയി. അവരെ സാരന്മ്മാര്‍ പൊക്കി. പുറത്ത് പോയതിനുള്ള ശിക്ഷാ ആയിരുന്നു ആ കഥാ പറച്ചില്‍.. ഊര്‍മിളയുടെ ദേഹം ഇളക്കിയുള്ള ഡാന്‍സും കൂത്തും "" ഏക്‌ സെ ബട്കര്‍ ഏക്ക് " എന്ന പരിപാടിയില്‍ കണ്ടപ്പോള്‍ രംഗീല എത്രയും വേഗം കാണണമെന്ന് എനിക്കും തോന്നി

 അനൂപ്‌ മോഹന്‍ ഒരിക്കല്‍ ഹിന്ദി വാര്‍ത്ത വായിക്കാന്‍ വന്നു. ജോസഫ് സര്‍ ആണ് അന്ന് പ്രിന്‍സിപ്പാള്‍. അനൂപ്‌ ഒരു വട്ടം പോലും വായിച്ചു നോക്കാതെ, ആണ് വാര്‍ത്ത വായിക്കാന്‍ വന്നത്. അവന്‍ സ്റ്റേജില്‍ കയറി. കടലാസില്‍ വാര്‍ത്ത എഴുതിയവന്റെ കൈയക്ഷരം " വളരെ നന്നായിരുന്നു" അത് കൊണ്ട് അവനു വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ആദ്യ ഭാഗം അവന്‍ നന്നായി വായിച്ചു. പിന്നെ വാര്തയിലെക്ക് കടന്നു. " ശ്രീ ശ്രീ ശ്രീ " പുറകില്‍ നിനും പ്രിന്‍സിപ്പാള്‍ അവന്റെ കൈയിലുള്ള കടലാസിലേക്ക് നോക്കി പറഞ്ഞു കൊടുത്തു "ശ്രീ ലങ്ക " അനൂപ്‌ ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. എന്നിട്ട് തുടര്‍ന്ന് വായിച്ചു. " ശ്രീലങ്കാ മേം ആദ ആദ " പ്രിന്‍സി വീണ്ടും വന്നു "ആദംക് വാദി " അനൂപ്‌ വീണ്ടും ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. എന്നിട്ട് തുടര്‍ന്ന് വായിച്ചു "ശ്രീലങ്കാ മേം ആദംക് വാദിയോം കാ അക്രമണ്‍ മേ പാഞ്ച് ലോഗോം കി മൃ മൃ മൃ മൃ മൃ " പ്രിന്‍സി വീണ്ടും വന്നു "മൃത്യു " അനൂപ്‌ വീണ്ടും ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. പുഞ്ചിരിച്ചു. എന്നിട്ട് തുടര്‍ന്ന് വായിച്ചു "ശ്രീലങ്കാ മേം ആദംക് വാദിയോം കാ അക്രമണ്‍ മേ പാഞ്ച് ലോഗോം കി മൃത്യു ഹുയി " അനൂപ്‌ വിറച് കൊണ്ട് അടുത്ത വാര്‍ത്തയിലേക്ക് കടന്നു. " പ്രധാന്‍ മന്ത്രി ദേവ് ഗൌഡ നെ ക ക ക ക " അനൂപ്‌ സഹായത്തിനായി പ്രിന്‍സിപ്പാളിനെ തിരിഞ്ഞു നോക്കി. പ്രിന്‍സി വീണ്ടും വന്നു, ദേഷ്യത്തോടെ അവനെ നോക്കി, എന്നിട്ട്ട് പറഞ്ഞു "കഹാ ഹേ കി " " പ്രധാന്‍ മന്ത്രി ദേവ് ഗൌഡ നെ കഹാ ഹേ കി ഭാരത്‌ ബഗ് ബഗ് ബഗ് " അവന്‍ തിഇര്ഞ്ഞു നോക്കുന്നതിനു മുന്പ് പ്രിന്‍സിപ്പാള്‍ ജോസഫ് സാര്‍ അലറി "അവന്റെ ബഗ് ബഗ് ബഗ് ... കേറിപ്പോടാ " അനൂപ്‌ ഓടെടാ ഓട്ടം... അസംബ്ലിയില്‍ ഉയര്‍ന്ന ചിരി ഇന്നും എനിക്ക് കേള്‍ക്കാം..

ആറാം ക്ലാസിലെ താമസം എം പി ഹാളില്‍ ആയിരുന്നു. അവിടെയാണ് അസംബ്ലിയും നടക്കുന്നത്. വെള്ളത്തിന്‌ ബുദ്ധിമുട്ടുള്ള ഒരു വേനല്‍ കാലം. പ്രിന്‍സിപ്പാളിന്റെ വീടിന്റെ പിറകിലുള്ള കുഴല്‍ കിണറില്‍ നിന്നും വെള്ളം എടുത്ത് കുളിച് വരുമ്പോള്‍ നേരം വൈകി. വസ്ത്രം മാറാതെ തോര്‍ത്തും പുതച്ചു ഞാന്‍ ഹാളിന്റെ വാതില്‍ക്കല്‍ നിന്നു. കൂടെ സുബിന്‍ ഉണ്ടായിരുന്നു. അവനും എന്റെ അതെ അവസ്ഥയിലാണ്. അസംബ്ലി കഴിഞ്ഞു പോകുന്നവര്‍ ഞങ്ങളെ നോക്കി ചിരിച്ചോ സഹതാപിച്ചോ എന്നൊന്നും അറിയില്ല. ഞങ്ങള്‍ തലയും താഴ്ത്തി ഇളിഭ്യരായി നില്‍ക്കുകയായിരുന്നു.

 അസംബ്ലിയില്‍ ആവര്‍ത്തിച്ചു പറഞ്ഞ പ്രതിന്ജയും കേട്ട പല പല ചിന്താ വിഷയങ്ങളും പാടിയ ദേശ ഭക്തി ഗാനങ്ങളും ഇന്നും ഒരു പ്രചോദനമാണ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. ഒരിക്കല്‍ കൂടി ആ അസംബ്ലിയില്‍ നിന്ന് എല്ലാം ഒന്ന് കൂടി ആസ്വദിക്കണം. ഒരു ദിവസം അത് സംഭാവിക്കാതിരിക്കില്ല. ഒരായിരം ഓര്‍മകളും പേറി നടക്കുന്ന നമ്മള്‍ ഓരോരുത്തരും എത്ര ഭാഗ്യവാന്മാരാണ്. ജയ്‌ ഹിന്ദ്‌ . ദേശ ഭക്തി ഗാനം ഒന്ന് കൂടി പാടി നോക്കാം... കൂടുകയല്ലേ ??? "

हिंद देश के निवासी
सभी जन एक हे.
रंग रूप वेश भाषा
चाहे अनेक हे.."

2 comments:

  1. took me 30 minutes to read (sorry haven't read anything in Malayalam in couple of years) but it was worth the time...put back the smile on my face...

    ReplyDelete