Monday, August 22, 2011

അമ്മയും കുഞ്ഞും നാട്ടുകാരും പിന്നെ ഞാനും ..


മെസ്സില്‍ നിന്നും ചായ കുടിക്കാതെ കായലിനു സമീപമുള്ള സുമേഷ് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയതാണ് ഞാന്‍. ഒരു കട്ടനും വാങ്ങി വരാന്തയില്‍ നിന്ന് വായും നോക്കി ഞാന്‍ ചൂട് ചായ ഊതിക്കുടിക്കുകയായിരുന്നു. കടി വേണ്ടേ എന്ന് ചേച്ചി ചോദിച്ചപ്പോ ഈ വഴിയിലൂടെ സുന്ദരിമാര്‍ നടന്നു പോകുമ്പോള്‍ എന്തിനാ കടി എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു . തൊട്ടു മുന്‍പില്‍ ബിരിയാണി വെച് അതിലേക്ക് നോക്കി പച്ചവെള്ളം കുടിച്ചാലും ഒരു സുഖം ഉണ്ടല്ലോ?


രണ്ട് സ്ത്രീകള്‍ കടയുടെ എതിര്‍ ഭാഗത്തുള്ള കുഞ്ഞ് പാലം കടന്നു വന്നു.അവരില്‍ ഒരാളുടെ കയ്യില്‍ ഒരു കുഞ്ഞ് കുട്ടിയുമുണ്ട്. ഞാന്‍ അവരെ ഒന്ന് നോക്കി. പിന്നെ ചായ കുടി തുടര്‍ന്നു. എന്റെ മുന്‍പിലൂടെ രണ്ട് മൂന്ന് പെണ്‍ പിള്ളേരും ചെക്കന്മ്മാരും കടന്നു പോയി. ഞാന്‍ ഒന്ന് നോക്കി ചായ കുടി തുടര്‍ന്നു. നടന്നു പോയ അവര്‍ ആ സ്ത്രീകളുടെ മുന്‍പില്‍ വട്ടം കൂടി.അവര്‍ കുട്ടിയെ തൊട്ടു നോക്കുന്നു.സന്ധ്യ മയങ്ങി കഴിഞ്ഞിരുന്നു .പെട്ടന്നാണ് ആ സ്ത്രീ കരയുന്നത് ഞാന്‍ കണ്ടത്.കരച്ചില്‍ ഒരു ചെറിയ നിലവിളിയായ് മാറുന്നത് കേട്ട് ആള്‍ക്കാരുടെ ശ്രദ്ധ മൊത്തം അങ്ങോട്ട്‌ മാറി.

"എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് " എന്നും പറഞ്ഞു അവര്‍ ഒച്ച വെച്ചു കരഞ്ഞു . എന്റെ മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ പെട്ടന്ന് 3 ജി സ്പീഡില്‍ മനസിലേക്ക് പാഞ്ഞു കയറി.

1984 കാലഘട്ടത്തില്‍ എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും അവസ്ഥ അതായിരുന്നു. ഏത് സമയത്ത് എപ്പോള്‍ ആണെന്ന് അറിയാതെ എനിക്ക് വരുമായിരുന്ന അപസ്മാരത്തെ പേടിച് അവര്‍ കഴിഞ്ഞ സമയം. എന്റെ കൂടെ പിറപ്പായിരുന്ന ഒരു ഏട്ടനെ എനിക്ക് ഇല്ലാണ്ടാക്കിയ അസുഖം. നിസഹരായി അവര്‍ എന്നെയും കൊണ്ട് എത്ര ദൂരം ഓടിക്കാണും ?

ഒരിക്കല്‍ കുട്ടി എന്നാ ആതിര , എന്റെ ഇളയമ്മയുടെ മകള്‍ , അവളുടെ ശ്വാസ നാളിയില്‍ കടല കുടുങ്ങി പിടഞ്ഞത് എന്റെ മനസിലേക്ക് പെട്ടന്ന് ഓടി വന്നു. അന്ന് വിറച്ചത് പോലെ ,പേടിച്ചത് പോലെ ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ പേടിച് കാണില്ല.അന്ന് കുട്ടിക്ക് കുഴപ്പമൊന്നും പറ്റിയില്ല.അവള്‍ ഇപ്പോള്‍ പ്ലസ് റ്റു പഠിക്കുന്നു.

അന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്ക് , ഒരു കുട്ടികള്‍ക്കും കടല കൊടുക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല. അപരിചതര്‍ ആണെങ്കില്‍ കൂടി കുട്ടികള്‍ക്ക് കടല കൊടുക്കുന്നത് കണ്ടാല്‍ ഞാന്‍ കയറി ഇടപെടും. എന്റെ ചിന്ത അമൃത സേതുവും കടന്നു കടലിലേക്കെത്തി .എന്റെ ഈശ്വര ഇനി അങ്ങനെ വല്ലതും സംഭവിച്ചോ..ഒരു നിമിഷം നോക്കി നിന്ന് , ഗ്ലാസ്‌ അവിടെ വെച് , ഞാന്‍ പെട്ടന്ന് അങ്ങോട്ടേക് ഓടി.


ഞാന്‍ ധൃതിയില്‍ അവര്‍ടെ അടുത്തേക്ക് ഓടിയെത്തി.ഒന്ന് രണ്ട് ആള്‍ക്കാരും അവിടേക്ക് അപ്പോള്‍ എത്തിക്കഴിഞ്ഞിരുന്നു .
"എന്ത് പറ്റി ?"

"ഈശ്വര, അമ്മെ എന്റെ കുഞ്ഞ് ..."

ആ കുട്ടിയുടെ അമ്മ നിലവിളിക്കുകയായിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു എന്ത് പറ്റി. കൂടിയ ആള്‍ക്കാരൊക്കെ എന്ത് പറ്റിയെന്നു ചോദിക്കുന്നുണ്ടായിരുന്നു. അമ്മൂമ്മ ആണെന്ന് തോന്നുന്നു, അവര്‍ ഇത്തിരി ധൈര്യത്തില്‍ ആയിരുന്നു. അവര്‍ കരയുന്നില്ല.ഞാന്‍ കുഞ്ഞിനെ നോക്കി.കുഞ്ഞിന്റെ കണ്ണുകള്‍ പകുതി മുകളിലേക്ക് കയറിയിരുന്നു.വായില്‍ നിന്നും ഉമി നീര് ഒലിച്ചിറങ്ങി കൊണ്ടിരുന്നു.കുഞ്ഞ് കുഴഞ്ഞു അമ്മൂമയുടെ കൈയ്യില്‍ കിടന്നു.

"കൊച്ചിന് പനി കൂടിയതാ , കോട്ട് ആയതാ "
എനിക്കൊന്നും മനസിലായില്ല. കോട്ടോ , അതെന്ത് ?ഞാന്‍ കുട്ടിയെ ഒന്ന് തൊട്ടു നോക്കി. നല്ല ചൂടുണ്ട്.
"പെട്ടന്ന് വണ്ടി വിളിക്ക് "
അവിടെ ഉണ്ടായിരുന്ന പിള്ളേര്‍ കുറച് അപ്പുറത്തുള്ള ഓട്ടോക്കാരെ ഉറക്കെ വിളിച്ചു. വേഗം വാ വേഗം വാ എന്ന് പറഞ്ഞു...

1 ) ആരും അനങ്ങിയില്ല..
വീണ്ടും എല്ലാരും കൂട്ടത്തോടെ വിളിച്ചു..

2 ) എന്നിട്ടും ഓട്ടോക്കാര്‍ അനങ്ങിയില്ല.
അവര്‍ എന്തിനെ കുറിച്ചോ പറഞ്ഞു ചിരിക്കുകയായിരുന്നു.
അമ്മ കരച്ചില്‍..
അമ്മൂമ്മയും പേടിച് തുടങ്ങിയിരിക്കുന്നു.
ജംഗ്ഷനില്‍ നിന്നും ഒരു ഓട്ടോ കായല്‍ ഭാഗത്തേക്ക് വരുന്നുണ്ടായിരുന്നു .അപ്പോഴേക്കും അവിടെ കുറച് ആള്‍ക്കാര്‍ കൂടി. അവരൊക്കെ ആ അമ്മയെയും മകളെയും പേരെടുത്തു വിളിക്കുന്നുണ്ടായിരുന്നു.

അവര്‍ പരസ്പരം അറിയുന്ന ആള്‍ക്കാരാണ് എന്ന് അതില്‍ നിന്നും മനസിലാക്കണം . ഇത്രയായിട്ടും ഒരു ഓട്ടോ വന്നില്ല. .ജംഗ്ഷനില്‍ നിന്നും വരികയായിരുന്ന ഓട്ടോയുടെ മുന്‍പിലേക്ക് ഞാന്‍ ചാടി വീണു.ഓട്ടോക്കാരന്‍, ഓട്ടോയുടെ സുരക്ഷ ഓര്‍ത്ത് ചവുട്ടി നിറുത്തി. അവരെ ധൃതിയില്‍ ഒട്ടോയിലെക്ക് കയറ്റി. ഞാന്‍ കൂടെ കയറാന്‍ കരുതിയതാണ്. പക്ഷെ,നാട്ട്കാര്‍,അവരെ പേരെടുത്തു വിളിക്കുന്ന ആള്‍ക്കാര്‍ ഉണ്ടാകുമ്പോ വരുത്തന്‍ ആയ ഞാന്‍ ചാടി കയറണോ എന്ന് കൂടി ഒരു നിമിഷം ഓര്‍ത്തു.
പക്ഷെ ഓട്ടോയില്‍ അവരാരും കയറിയില്ല, അതിനു മുന്‍പേ ഓട്ടോ എടുക്കുകയും ചെയ്തു..

" അയ്യോ ആരും കയറിയില്ലേ ? അവരെ ഒറ്റയ്ക്ക് വിടുകാണോ ?" ഞാന്‍ പറഞ്ഞു

ആരും ഒന്നും മിണ്ടിയില്ല.ഓട്ടോ ചീറി പാഞ്ഞു പോയിരുന്നു. എനിക്ക് മനസ്സില്‍ കുറ്റ ബോധം കയറി. അത് ശരിയായില്ലല്ലോ...എനിക്കാകെ വല്ലാതായി..അവരെ ഒറ്റയ്ക്ക് വിട്ടത് ശരിയായില്ല.ആ കുഞ്ഞിന്റെ അവസ്ഥ എന്താണാവോ ?പാഞ്ഞു പോകുന്ന ഓട്ടോയെ ഞാന്‍ നോക്കി നിന്നു. ഈശ്വരാ കുഴപ്പമൊന്നും വരുത്തല്ലേ..ഞാന്‍ മുകളിലേക്ക് നോക്കി..

(ഈ സംഭവം ഒക്കെ നടന്നത് ഒരു 2 , 3 മിനുട്ടില്‍ ആയിരുന്നു. )

അതിനു ശേഷം നടന്ന സംഭാഷണങ്ങള്‍

ഒരാള്‍: നീയെന്ത പോകാത്തത് ?
മറ്റൊരാള്‍ : ഞാന്‍ ഇപ്പോ പണി കഴിഞ്ഞു വന്നതേ ഉള്ളൂ..ഞാന്‍ എങ്ങനെയാ വസ്ത്രം മാറാണ്ട് പോകുക?
ഒരാള്‍ : അവിടുത്തെ ചേട്ടനും മകനും ഇവിടില്ല.
വേറൊരാള്‍ :ഓ ഒരു കോട്ട് അല്ലെ , അതൊന്നും വല്ല്യ കാര്യമാക്കണ്ട...
ഞാന്‍ (ആത്മഗതം ): അവിടെ ആണുങ്ങള്‍ ആരുമില്ല എന്ന് നിങ്ങള്‍ക്കൊക്കെ അറിയാമല്ലേ ?എന്നിട്ടും ഒന്ന് സഹായിക്കാന്‍ തോന്നിയില്ലല്ലോ?

ഇത് ഈ നാടിന്റെ അവസ്ഥയാണോ അതോ കേരളത്തിന്റെ മൊത്തം അവസ്ഥയാണോ എന്ന് എനിക്കറിയില്ല. അതോ ഇനി എന്റെ കുഴപ്പമാണോ എന്നും അറിയില്ല, ചെലപ്പോ അതായിരിക്കാം. ആ കുട്ടിക്ക് കുഴപ്പമൊന്നും സംഭവിക്കില്ല, കുഴപ്പമില്ല എന്ന് ഊഹിച് അവര്‍ പോകാതിരുന്നതോ ആയിരിക്കാം. എന്തായാലും എനിക്ക് അവിടെ നിന്നും അനങ്ങാന്‍ തോന്നിയില്ല. ഒരു മുക്കാല്‍ മണിക്കൂര്‍ ഞാന്‍ അവിടെത്തന്നെ ട്രാന്‍സ്പോര്‍ട്ട് സ്ടാന്റില്‍ കക്കൂസ് തേടി നടക്കുന്ന ഒരാളെ പോലെ തെക്കും വടക്കും നടന്നു കൊണ്ടിരിന്നു.
അവസാനം അവര്‍ കുട്ടിയുമായി വന്നപ്പോള്‍ എനിക്ക് സമാധാനമായി.

ക്ലാസ് , ജോലി എന്നിവ കഴിഞ്ഞ് സുന്ദരിമാര്‍ പിന്നെയും അത് വഴി നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ ഒരു കട്ടന്‍ ചായയും കൂടി ഓര്‍ഡര്‍ ചെയ്തു.
"ചേച്ചി,...പഞ്ചസാര വേണ്ട... "
ഞാന്‍ അകത്തേക്ക് നോക്കി വിളിച് പറഞ്ഞു.

8 comments:

  1. കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ
    ഒന്നും ചോദിച്ചില്ലേ ............മോശം ആയി പൊയി
    പാവം ആ അമ്മ എത്ര പേടിച്ചു കാണും ..
    കണ്ണില്‍ ചോര ഇല്ലാത്ത നാട്ടുകാര് .............

    ReplyDelete
  2. this is good.. ഈ കേരളീയരുടെ ഒരു പ്രധാന ഗുണമാണ് ഇത്.. കാഴ്ചക്കാരായി നില്ക്കാന്‍ ഒരു ചിലവുമില്ലല്ലോ... അവനവന്റെ അമ്മയ്ക്കോ പെങ്ങള്‍ക്കോ നാളെ ഇതുപോലെ ഒരു അവസ്ഥ വരുമെന്ന് ആരും അപ്പോള്‍ ഓര്‍ക്കാറില്ല... this is a social issue.. it is good tat u hav taken it up... well done... :)

    ReplyDelete
  3. spicy :)) thaanks....
    i was restless in that 40 min...
    i dont thought to go bak to office...
    waited there..till they comes

    ReplyDelete
  4. ottokaran autoude suraksha orthu brake ettu... swayam Sreenivasanakanulla sramam analle...

    ReplyDelete
  5. സുഗുണാ..... ഏതായാലും നീ ഇടപെടാതിരുന്നത് ഒരുകണക്കിന് നന്നായി... :)

    ReplyDelete