Monday, August 22, 2011

ഗേറ്റില്‍ നിന്നും ഡോര്‍മറ്ററിയിലെക്ക് 3 min 23 sec


ഹൈവേയിലൂടെ 16 ചക്ക്രങ്ങളുള്ള ഒരു ലോറി പാഞ്ഞ് പോയി..ഓടാന്‍ വേണ്ടി നിരന്നു നില്‍ക്കുകയായിരുന്ന ഞങ്ങള്‍..ഞാന്‍, സന്ദീപ്,അന്‍സര്‍,ജോസി,സജി ഞങ്ങള്‍ അഞ്ചു പേര്‍..എല്ലാവരുടെയും കണ്ണുകള്‍ തമ്മില്‍ ഉരസി..എല്ലാരും ഓടാന്‍ തയ്യാറായി നിന്നു. കൂട്ടത്തില്‍ മിടുക്കാന്‍ സന്ദീപ് തന്നെ ആണ്..അവന്‍ ആണ് എല്ലാ വട്ടവും വൈകീട്ട്‌ ചായയോടൊപ്പമുള്ള കടിക്ക്‌ വേണ്ടിയുള്ള ഈ ഓട്ടത്തില്‍ ജയിക്കാറ്..ഇന്നലെയും മിനിഞ്ഞാന്നും അവന്‍ തന്നെ ആയിരുന്നു ജയീച്ചത്‌..ഞങ്ങളുടെ കൈകളില്‍ നിന്നും അവകാശത്തോടെ ആയിരുന്നു അവന്‍ അവലും സുഖിയനും തട്ടിപ്പറിച്ച്‌ത്..ഞങ്ങളെ നോക്കി കൊതിപ്പിച്ച് കൊണ്ട് ആണവന്‍ അത്‌ തിന്ന് തീര്‍ത്തത്..ഇടയ്ക്ക് കേറി രണ്ടാമതും സുഖിയന്‍ വാങ്ങാന്‍ നോക്കിയ അന്‍സാറിനെ കിചന് സര്‍ പിടിക്കുകയും ചെയ്തു..സര്‍ പിടിച്ചതിലും അവന് സങ്കടമായത് നീനു അത്‌ കണ്ടതതായിരുന്നു. അവള്‍ മുഖം പൊത്തി ചിരിചോണ്ട് പോയെന്നും അതാണു ദേഷ്യം കൂടിയതെന്നും അത്‌ കൊണ്ട് ഇന്ന് എന്തൊക്കെ സംഭവിച്ചാലും അവനെ തോള്‍പ്പിക്കണമെന്നും ഞങ്ങള്‍ നാലു പേരും രഹസ്യമായി തീരുമാനിച്ചിരിന്നു..ഓട്ടം തുടങ്ങുമ്പോള്‍ അവന്‍റ ശ്രദ്ദ തിരിക്കുക എന്നുള്ളത് എനിക്ക്‌ കിട്ടിയ കര്‍മ്മമായിരുന്നു ..മൂന്നു പേരും എന്നെ നോക്കി..ഞാന്‍ തലയാട്ടി..

""ഇന്നലെ സന്ദീപ് 4 മിനിറ്റ്‌ എടുത്തു അവിടെക്കെത്താന്‍,,ഞാന്‍ അതിലും കുറച്ച്‌ സമയത്തില്‍ അവിടെക്ക് എത്തും"" സജി പറഞ്ഞു..അവന്‍ സന്ദീപിനെ തുറിച്ച് നോക്കി..സന്ദീപ് കാണാം എന്നര്‍ഥത്തില്‍ തലയാട്ടി..സജി എന്നെ നോക്കി..ഞാന്‍ റെഡിയായി..

മഴ ചെറുതതായ് പെയ്യുന്നുണ്ടായിരുന്നു..കാറ്റടി മരങ്ങളില്‍ നിന്നും മഴ തുള്ളികള്‍ ഉറ്റ് വീഴുന്നുണ്ടായിരുന്നു. 5 പേരുടേയും മനസില്‍ വൈകീട്ടത്തെ ഉഴുന്നു വടയുടെ ചിത്രം തെളിഞ്ഞ്‌ വന്നു..ജോസി 1,2,3 പറഞു തുടങ്ങി..സജി എന്നെ നോക്കി. ഞാന്‍ എന്ത്‌ ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി..അപ്പോഴാണ് ആ ലോറിയുടെ ശബ്ധം എന്റെ കാതില്‍ മുഴങ്ങിയത്‌. അപ്പോള്‍ തന്നെ ജോസി 3 എന്ന് പറഞ്ഞ്‌ കഴിഞ്ഞു. ഓടാന്‍ തുടങ്ങിയ സന്ദീപിനെ ഞാന്‍ പെട്ടന്നു പിടിച്ചു..അവന്‍ കുതറാന്‍ നോക്കിയെങ്കിലും ഞാന്‍ അവനെ വീട്ടില്ലാ..അവന്‍ എന്നെ നോക്കി ഉറക്കെ പറഞ്ഞു

""എന്ത്‌റ നീ താപ്പ്‌ ആക്കി..ഓനെല്ലാം അതാ പാഞ്ഞ് അങ്ങേത്തി..എന്റെ ഉഴുന്നു വട""""എടാ അതാ ഞാന്‍ ഇന്നലെ പറഞ്ഞ ലോറി..16 ചക്രം ഉണ്ട്‌ അതിന്‌..വേം നോക്ക്‌..പിന്നെ ഞാന്‍

കള്ളം പറഞ്ഞു എന്ന് ഡോര്‍മില്‍ ചെന്ന് കളിയക്കരുത്‌. വേം നോക്ക്‌..നോക്ക്‌ട വേം നോക്ക്‌""ഞാന്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞ്‌ റോഡിന്റെ ഭാഗത്തേക്ക്‌ ഓടി .ഓടുന്നതിനിടയില്‍ ഞാന്‍ തിരിഞ്ഞു നോക്കി. സന്ദീപ് എന്റെ പിറകെ ഓടി വരുന്നുണ്ടായിരുന്നു..9 comments:

 1. -ഞങ്ങളുടെ കൈകളില്‍ നിന്നും അവകാശത്തോടെ ആയിരുന്നു അവന്‍ അവലും സുഖിയനും തട്ടിപ്പറിച്ച്‌ത്- പിന്നേ........... നിങ്ങള്‍ടെ കയ്യീന്! തട്ടിപ്പറിക്കാന്‍! ജീവനില്‍ കൊതിയുള്ള ആരെങ്കിലും ചെയ്യോ മാഷേ?

  ReplyDelete
 2. wow!! brings back memmories.... :) school was heaven... expecting more school stories..

  ReplyDelete
 3. dosaum kadakkariyum........good old memories...

  ReplyDelete
 4. അല്ലാ....., യെന്താ??? യീ.?? 'കൊണ്ടെസ്സ '..!!!

  ReplyDelete
 5. എന്തോക്കെയടാ കശ്മലാ നീ പറഞ്ഞു പരത്തുന്നത്....!!!

  ReplyDelete