Friday, July 20, 2012

"ഒരു ദോശ തിന്ന കഥ "

നവോദയ ജീവിതത്തിലെ ഒരു ദിവസത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്മെസ്സിലും കളി സ്ഥലത്തും ആണ് ഉണ്ടാകുന്നത്. പഠിച് ബോര്അടിക്കുന്ന സമയത്ത് (എല്ലാ പഠിപ്പിസ്റ്റ് , ബുദ്ധി ജീവികളും ക്ഷമിക്കുക , കമ്പ്ലയിന്റ് ചെയ്യരുത് !!! ) എത്രയും പെട്ടന്ന്ക്ലാസ് വിടാനും മെസ്സിലേക്ക് ഓടിയെത്താനും അല്ലെങ്കില്ക്ലാസ് കഴിഞ്ഞു ഗ്രൌണ്ടിലേക്ക് എത്താനും ആയിരിക്കും ആക്രാന്തം. അങ്ങനെ എങ്കിലും അത്രയും സമയം പഠിക്കാതെ  ഇരിക്കാമല്ലോ എന്ന ചിന്ത..

മെസിനെ കുറിച്ചും മെസിലെക്ക് ഓടി എത്തുന്നതിനെ കുറിച്ചുമൊക്കെ ഒരു പാട് ഓര്മ്മകള്മനസിലുണ്ട്.  രാവിലെ സിക്ക് ലീവ് എടുത്ത്  പീറ്റിക്ക്    ഓടാതെ  മെസ്സിലേക്ക് ഞാന്ധൃതി പിടിച് ഓടുമ്പോള്  ജോസഫ് സാര്കണ്ടു "നിനക്ക് വെച്ചിട്ടുണ്ടെടാ " എന്ന മട്ടില്നോക്കിയതും ബ്രടട് വാങ്ങാന്ഡബിള്ട്രിപ്പടിക്കാന്  അധീഷ് നോക്കിയപ്പോ ഒരു ചേച്ചി പൊക്കിയതും മെസ്സില്ബഹളം  വെച്ച് എല്ലാവരും ഭക്ഷണം കഴിക്കുമ്പോ ഞാന്തെന്നി വീണതും ഭക്ഷണം പരസ്പരം വെച്ചു മാറുന്നതും വിളമ്പാന്നിക്കുന്ന ജൂനിയേര്സിനെ കണ്ണുരുട്ടി കാണിച്ചു അധികം വിളമ്പാന്പറയുന്നതും വിളമ്പാന്  നില്ക്കുമ്പോള്അധികം വിളമ്പാന്പറയുന്ന സീനിയേര്സിന്റെ തന്തക്കും മറ്റും മനസ്സില്വിളിക്കുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...

അതൊക്കെ പോട്ടെ ഞാന്ദോശയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. കഥയിലെ കഥാ പാത്രങ്ങള്ഇപ്പോള്ജീവിച്ചിരിക്കുന്നവരും എനിക്ക് പ്രിയപ്പെട്ടവരുമാണ്, അവരുടെ പേര് പറയാതിരിക്കാന്എനിക്ക് വയ്യ. റിനൂപും മന്ജുനാതും സതീഷ്ബാബു സാറും ആണീ കഥയിലെ നടന്മ്മാര്‍. സഹ നടന്മ്മാരായി ഞങ്ങളും ഉണ്ട്.

ദോശ എന്നും ഞങ്ങള്എല്ലാവര്ക്കും ഒരു വീക്ക്നെസ് ആയിരുന്നു. മെസ്സില്നിന്നും ദോശ എത്ര തിന്നാലും    മതി  വരില്ല. ദോശ ഉള്ള ദിവസങ്ങള്ഞങ്ങള്ക്ക് ഒരു ആഘോഷം തന്നെ ആയിരുന്നു.  ശരിക്കും ഒരു തീറ്റ ഉത്സവം ആണ് അന്ന് മെസ്സില്ഉണ്ടാവുക. ഞങ്ങള്ആണ്കുട്ടികള്മാത്രമല്ല പെണ്കുട്ടികളും ദോശ തിന്നുന്നതില്പുലികള്തന്നെയായിരുന്നു.  ചൊവ്വ , വെള്ളി ദിവസങ്ങളില്ആയിരുന്നു ദോശ തീറ്റ ഉത്സവം. ഒരു തരം ബാര്ട്ടര്സമ്പ്രദായം മെസ്സ് ഹാളില്നടന്നു വന്നിരുന്നു.  ദോശ കൊതി ഉള്ളവര്  ബ്രടട് , പഴം, ചായക്ക് കിട്ടുന്ന കടികള്‍, അല്ലെങ്കില്മീന്‍ , ഇറച്ചി എന്നിവ ഒക്കെ മറ്റുള്ളവര്ക്ക് കൊടുത്ത് ദോശ പകരം ബുക്ക് ചെയ്ത് വെയ്ക്കും.  അങ്ങനെ ദോശ ഒരുപാട് കഴിക്കുന്നവര്ഇഷ്ട്ടം പോലെ.. ഞാന്എല്ലാ ഭക്ഷണവും കഴിക്കുന്നത് കൊണ്ട്, ബാര്ട്ടര്സമ്പ്രദായം നടപ്പിലാക്കാന്നിക്കാറില്ല , പകരം എല്ലാവരും കഴിച്ചു കഴിയുന്നത് വരെ മെസ്സില്തന്നെ വെയിറ്റ് ചെയ്യും. എന്നിട്ട് ദോശ പിന്നെയും കഴിക്കും. അങ്ങനെ കഴിച്ചു കഴിഞ്ഞു ക്ലാസിലേക്ക് പതുക്കെ വന്നു എല്ലാവരുടെയും അടുത്ത് ദോശ രണ്ടാമത് കഴിച്ചത് വര്ണ്ണിക്കും. അവരെ കൊതിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായുള്ളൂ...

സംഭവം ഞങ്ങള്പത്തില്പഠിക്കുമ്പോഴാണ്. ഞാന്കഥയിലേക്ക് കടന്നില്ല, മന്ജുനാധ് ഡിവിഷനില്ആണ് പഠിക്കുന്നത്,  ഡിവിഷനില്വെള്ളിയാഴ്ച മലയാളം ക്ലാസ് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ഉടന്ആണ്. എല്ലാവരുടെയും പേടി സ്വപ്നമായ സതീഷ്ബാബു സാര്ആണ് മലയാളം അദ്ധ്യാപകന്‍. സാര്സ്നേഹ സമ്പന്നന്ആണെങ്കിലും തല്ലുന്നതില് സ്നേഹം കാണിക്കാറില്ല. അത് പോലെ ഇമ്പോസിഷന്തരുന്നതിലും. ശ്രീ കൃഷ്ണയില്കൃഷ്ണന്എയ്യുന്ന അംബ് പോലെയാണ് സാര്ഇമ്പോസിഷന്തരുന്നത്.  ഓരോ ഘട്ടം കഴിയുമ്പോഴും ഇരട്ടിയാകുന്ന  ഒരു അംബ് ഉണ്ടല്ലോ ? അത് പോലെ. നൂറു വട്ടം തന്നു എഴുതിയില്ലെങ്കില്അത് 200  ആകും, അങ്ങനെ ഇരട്ടിച് ഇരട്ടിച് പോകും..അങ്ങനെ ഇമ്പോസിഷന്എഴുതാന്പലരും വാങ്ങിയ പേനയും കടലാസും  കൊണ്ട് നമ്മുടെ ഇച്ചാ കാറ് വാങ്ങിയെന്ന് കേട്ടിട്ടുണ്ട്..

ഞാന്പിന്നെയും കാട് കയറുന്നു. സാറിന്റെ ക്ലാസില്എല്ലാവരും നേരത്തെ എത്തണം വൈകി ചെന്നാ അടി ഇടി ഒക്കെ കിട്ടും. മിടുമിടുക്കന്മ്മാര്ക്ക് ഒഴികെ ബാക്കി എല്ലാവര്ക്കും മിക്കവാറും എല്ലാ ദിവസവും എന്തെങ്കിലും ശിക്ഷാ കിട്ടും. അത് കൊണ്ട് തന്നെ വെള്ളി ദിവസങ്ങളില്എല്ലാവരും ധൃതിയില്ദോശ അകത്താക്കി ക്ലാസിലേക്ക് ഓടി ചെല്ലും.  മന്ജുനാധ്  ഡിവിഷനില്ആണ് പഠിക്കുന്നത്. അവനു സാര്എന്ന് കേട്ടാല്ഭയങ്കര പേടിയാണ്. പാവം ഒരിക്കല്പറഞ്ഞത് " അഞ്ചാം ക്ലാസ് വരെ മിടുക്കനായി പഠിച്ച ആളാ ഞാന്‍. അതിനു ശേഷം മര്യാദയ്ക്ക് പഠിച്ചില്ല. എന്താ കാര്യം ?? ഇവിടെ വന്ന ശേഷം പത്താം ക്ലാസ് കഴിയുന്ന വരെ  സാര്കാരണം എനിക്ക് മലയാളം പഠിക്കാനെ സമയം കിട്ടിയുള്ളൂ ..വേറെ ഒന്നും പഠിക്കാന്എന്നെ സാര്സമ്മതിച്ചിട്ടില്ല "...

അങ്ങനെ ഉള്ള ഒരു പാവം മഞ്ജുനാഥ്. റിനൂപ് ദോശ പ്രാന്തന്ആയ ഒരു മനുഷ്യന്‍. വെള്ളിയാഴ്ച ദിവസം മഞ്ജുനാഥ് ആണ് റിനൂപിന്റെ പ്രധാന ഇര. കഥ തുടങ്ങുന്നത് ഒരു വ്യാഴാഴ്ച രാത്രിയാണ്. കഥയുടെ പേര്  "ഒരു ദോശ തിന്ന കഥ "

സീന്‍ 1 :
വ്യാഴാഴ്ച രാത്രി സ്റ്റടി ടൈം  കഴിഞ്ഞു ഹോസ്ട്ടലിലെക്ക് നടക്കുന്ന മഞ്ജുനാഥ്. ഇരുട്ടില്അവനെ കാത്ത് പമ്മി നില്ക്കുന്ന റിനൂപ്. മഞ്ജുനാഥ്  റിനൂപിനെ കടന്നു പോയി . റിനൂപ് ഒന്ന് ആലോചിച്ചു പതുക്കെ മന്ജുനാതിന്റെ പിറകെ കൂടുന്നു. റിനൂപ് നടന്നു അവന്റെ പിറകിലെത്തി.

റിനൂപ് : ഭും .... എന്ന് ശബ്ദമുണ്ടാക്കി മന്ജുനതിനെ പേടിപ്പിക്കുന്നു.
മഞ്ജുനാഥ്: അയ്യോ
റിനൂപ്: (ഇക്കിളിയിട്ടോണ്ട് ) പേടിച്ചു പേടിച്ചു..
മഞ്ജുനാഥ്: സത്യം...പേടിച്ചു..
റിനൂപ്: ഹും.. നീ ഇങ്ങനെ പേടിക്കുന്നത് എന്തിനാ??
മഞ്ജുനാഥ്: പണ്ടേ പേടിയാടാ എല്ലാം...
റിനൂപ്: അത് കൊണ്ടാണോ സതീഷ്ബാബു സാറിനെയും പേടിക്കുന്നത് ?
സന്തോഷത്തോടെ ഉറങ്ങാന്പോകുന്ന മന്ജുനാതിനെ അവന്ഒന്ന് പേടിപ്പിച്ചു.
മഞ്ജുനാഥ്: അയാളുടെ പേര് പറയാതെ... നിനക്ക് വേറെ എന്തൊക്കെ ഉണ്ട് പറയാന്‍...
റിനൂപ്: (മനസ്സില്പൊട്ടിച്ചിരിക്കുന്നു ) സോറി, പിന്നെ നിനക്ക് അയാള്എന്തെങ്കിലും ഇമ്പോസിഷന്തന്നിട്ടുണ്ടോ ?
മഞ്ജുനാഥ്: ഇല്ലാ...
റിനൂപ് : ഹോ നന്നായി അല്ലെ (ശോ.. ദോശ കിട്ടാന്കുറച്ചധികം കഷ്ട്ടപ്പെടെണ്ടി വരും )
ഹോസ്ട്ടലിലെക്ക് കയറുന്ന മന്ജുനാതും റിനൂപും.

സീന്‍ 2 :
വെള്ളി :  രാവിലെ പീറ്റി സമയം
ക്യൂവില്വന്നു നില്ക്കുന്ന മഞ്ജുനാഥ്. റിനൂപ് പതുക്കെ നടന്നു അവന്റെ പിറകിലെതുന്നു
റിനൂപ്: അളിയാ ഇന്ന് മൂന്നാമത്തെ പിരീഡ് മലയാളം ആണല്ലേ ?
മഞ്ജുനാഥ് നിസഹായനായി തിരിഞ്ഞു നോക്കുന്നു.
റിനൂപ്: പീ റ്റിക്ക് നമുക്കിന്നു തകര്ത്ത് ഓടണം...
റിനൂപ് അവനെ ഒന്ന് കൂടി പേടിപ്പിച്ച സന്തോഷത്തോടെ ക്യൂവില്നിന്നു.

സീന്‍ 3 :
മഞ്ജുനാഥ് ടാങ്കില്നിന്നും വെള്ളം കോരി കുളിക്കുന്നു.  അവിടേക്ക് എത്തുന്ന റിനൂപ്. റിനൂപിനെ കണ്ടതും മന്ജുനാതിന്റെ മുഖം മാറി. റിനൂപ് ചിരിച്ചോണ്ട് : മഞ്ജു, ഇതേത്സോപ്പാടാ നീ ഉപയോഗിക്കുന്നത് ?
മഞ്ജുനാഥ് : നിനക്കെന്താ കണ്ടൂടെ ? മെഡി മിക്സ് അല്ലെ അത് ?
റിനൂപ് : അതെ , അതെ മെഡി മിക്സ്...
എന്നും പറഞ്ഞ് ഒരു ബക്കറ്റ്  വെള്ളം കോരി ദേഹത്ത് ഒഴിക്കുന്നു.
തോര്ത്തി നടക്കാന്തുടങ്ങുന്ന മഞ്ജുനാഥ്
റിനൂപ് പെട്ടന്ന് അപ്പുറത്ത്നിന്നു കുളിക്കുന്ന രമേശനോടു  ഉറക്കെ  : എടാ സതീഷ്ബാബു സാര്നിന്നെ ഇന്നലെ എടുത്തിട്ട് ചാമ്പുന്നത് കണ്ടല്ലോ ? എന്താ കാര്യം ?
മഞ്ജുനാഥ് അത് കേട്ട നിന്നു, തിരിഞ്ഞു  റിനൂപിനെ നോക്കി...
റിനൂപ് : മഞ്ജൂ, വേഗം ക്ലാസില്പോ.. സമയം കളയാതെ...
മഞ്ജുനാഥ് തോര്ത്ത്കുടഞ്ഞു ദേഷ്യത്തോടെ നടന്നു നീങ്ങുന്നു. റിനൂപ് വായ പൊത്തി ചിരിക്കുന്നു

സീന്‍ 4 :
ബ്രേക്ക് ഫാസ്റ്റിനു നടന്നു പോകുന്ന മഞ്ജുനാഥ്. പിറകെ ഓടി വരുന്ന  റിനൂപ്.
റിനൂപ്: എന്താ മഞ്ജൂ , ഒരു മൂടില്ലാത്ത പോലെ?
മഞ്ജുനാഥ്.അവനെ നോക്കി.
റിനൂപ്: അടുത്ത പിരീട് സതീഷ്ബാബു സാറിന്റെ അല്ലെ  ?
മഞ്ജുനാഥ് ഒന്നും മിണ്ടുന്നില്ല..
റിനൂപ്: വാ വേഗം നടക്ക് മെസ്സിലേക്ക്, ഇല്ലെങ്കില്ക്ലാസില്കേറാന്ലേറ്റ് ആകും..പിന്നെ അടി.. ഇടി.. ബഹളം... ചന്തിയില്എണ്ണ...
മഞ്ജുനാഥ് അവനെ ദേഷ്യത്തോടെ നോക്കി.
റിനൂപ് :നടക്ക് നടക്ക്...
സീന്‍ 5 :
ക്യൂവില്നില്ക്കുന്ന മഞ്ജുനാഥ്.  തൊട്ടു പിറകില്റിനൂപ്...
റിനൂപ്: എടാ, അതാ സാര്കഴിക്കാന്തുടങ്ങി...
CUT TO
ദോശ കഴിക്കുന്ന  സതീഷ്ബാബു സാര്‍.
CUT TO
റിനൂപ്: കണ്ട കണ്ട കഴിക്കുന്നത്.. വേഗം കഴിച്ചു അങ്ങേരു ഇപ്പൊ ക്ലാസിന്റെ അവിടെ ചെന്ന് നില്ക്കും..
മഞ്ജുനാഥ് നിസഹയാനായി ദൂരേക്ക് നോക്കി...
റിനൂപ്: ഇനി ക്യൂ നിന്നു  ദോശ കിട്ടി , അതെല്ലാം കഴിച്ചു കഴിഞ്ഞു നീ ലേറ്റ് ആയി ക്ലാസില്എത്തുന്നത് ഓര്ക്കാനേ എനിക്ക് കഴിയുന്നില്ല. ഹോ ... ഇപ്പൊ തന്നെ സമയം ഒന്പത്തെ കാല്ആവാറായി..
മഞ്ജുനാഥ് വാച് നോക്കുന്നു.. അവന്റെ മുഖം വാടി...
റിനൂപ്  പതുക്കെ അവന്റെ ചെവിയുടെ അടുത്ത് വന്നു : എടാ ദോശ ഒരെണ്ണം മാത്രം കഴിച്ചാ മതി
മഞ്ജുനാഥ് അവനെ ദേഷ്യത്തോടെ നോക്കി. റിനൂപ് കണ്ണ് കൊണ്ട് സതീഷ്ബാബു സാറിന്റെ നേരെ ചൂണ്ടി കാണിച്ചു. സാര്കഴിച്ചു എഴുന്നേറ്റു.
ക്യൂ നീങ്ങി ദോശയുടെ അടുത്ത് എത്താറായി.
റിനൂപ്: അധികം കഴിക്കരുത്.. സമയം വൈകും... പിന്നെ ഞാന്പറയണ്ടല്ലോ...
മഞ്ജുനാഥ് നിസഹായന്
ക്യൂ വീണ്ടും മുന്നോട്ടു നീങ്ങി
റിനൂപ്: മറക്കരുത്...
മഞ്ജു നാതിന്റെ പാത്രത്തില്കണക്ക് പ്രകാരമുള്ള 5  ദോശ സാമി ഇട്ടു കൊടുത്തു. ഉടനെ റിനൂപിനെ കൈ സ്പീഡില്ചെന്ന് അതില്നിന്നും 4  ദോശ എടുക്കുന്നു. മഞ്ജുനാഥ് റിനൂപിനെ നോക്കി..
റിനൂപ്: വേഗം അത് കഴിച്ചു ഓടിക്കോ.. സാര്ഇവിടുന്നു പോയി...വേഗം ചെല്ല്...
മഞ്ജുനാഥ് നിസഹായനായി പതുക്കെ ദോശ കഴിക്കുന്നു.
റിനൂപ് പുഞ്ചിരിക്കുന്നു.

Wednesday, July 18, 2012

നവോദയ സ്മരണകള്‍ : അസംബ്ലി

പുതു വസ്ത്രവും അണിഞ്ഞു ഞാന്‍ ആറാം ക്ലാസിന്റെ വരിയില്‍ നിന്നു. നടുവിലാണ് ഏറ്റവും കുഞ്ഞു മക്കളായ ഞങ്ങള്‍ ആറാം ക്ലാസ് കാരുടെ സ്ഥാനം. അത് കഴിഞ്ഞു 7 , അതിനപ്പുറം 8 , പിന്നെ 9 , 10 ,11 , 12 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. അതില്‍ തന്നെ ഇടത്തോട്ട് ഉള്ളത് ബി ഡിവിഷനും വലത്തോട്ട് ഉള്ളത് എ ഡിവിഷനും ആണ് . ചുറ്റും സംരക്ഷിക്കാന്‍ ചുറ്റും ചേട്ടന്മാരും ചേച്ചിമാരും. അതും ഒന്നും രണ്ടുമല്ല നാനൂറിനു മുകളില്‍ ആള്‍ക്കാര്‍ ഉണ്ട് ഞങ്ങള്‍ കൊച്ചു അനിയന്മാരെയും അനിയത്തിമാരെയും സംരക്ഷിക്കാന്‍ പിന്നെന്ത് പേടി ചാപാ എന്ന മട്ടില്‍ ഞാന്‍ ധൈര്യത്തോടെ നിന്നു. ആദ്യം പ്ലെഡ്ജ് , പിന്നീട് ചിന്താവിഷയം , പിന്നെ ന്യൂസ് , അതിനപ്പുറം ദേശ ഭക്തി ഗാനം , പിന്നെ പ്രസംഗം, കവിത , അതിനപ്പുറം പ്രിന്‍സിപ്പാളിന്റെ സന്ദേശം അതും കഴിഞ്ഞു ദേശീയ ഗാനം. പിന്നേ അസംബ്ലി പിരിച്ചു വിടും. ആദ്യ കാലങ്ങളില്‍ കൂട്ടത്തോടെ ആയിരുന്നു എല്ലാവരും പോയിരുന്നത് . പിന്നീട് ഓരോ ക്ലാസും വരി വരിയായി പോകണം എന്ന നിയമം വന്നു.

നയന കുമാര്‍ എന്ന സീനിയര്‍ ഉണ്ടായിരുന്നു. ആള് രസികന്‍ ആണ്. ശുദ്ധനും. ഒരു നാള്‍ അസംബ്ലി നടക്കുന്നു. മൂപ്പരാണ്‌ ചിന്താവിഷയം പറയാന്‍ വന്നത്. 7 വര്‍ഷത്തെ നവോദയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചിന്താ വിഷയം അതായിരുന്നു. അവസാനം കേട്ട് കേട്ട് ബോറടി തുടങ്ങി എന്നതാണ് സത്യം. എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന ഗാന്ധിയന്‍ വാക്കുകള്‍ ആണത്. ഇംഗ്ലീഷ് അസംബ്ലി ആണെകില്‍ ഇംഗ്ലീഷിലും ഹിന്ദി ആണെങ്കില്‍ ഹിന്ദിയിലും മലയാളത്തിനു മലയാളത്തിലും കന്നടയ്ക്ക് കന്നടയിലും ഈ ചിന്താ വിഷയം എന്നും കേള്‍ക്കാം. അങ്ങനെ ഒരു ശനിയാഴ്ച, കന്നഡ അസംബ്ലി ഉള്ള ദിവസം നയനെട്ടന്‍ ആണ് ചിന്താ വിഷയം പറയാന്‍ കയറിയത്. മൂപ്പര്‍ ആവേശത്തോടെ സ്റ്റേജില്‍ കയറി "നന്ന ജീവിത നന്ന സന്ദേശ - എന്തു ഗാന്ധിന്ജി " എന്ന് പറഞ്ഞു. തൊട്ടു പിറകെ സദസ്സില്‍ നിന്നുയര്‍ന്ന കയ്യടി ശബ്ദം അയാളെ കൂടുതല്‍ ആവേശവാന്‍ ആക്കി എന്ന് തോന്നുന്നു. മൂപ്പര്‍ സ്റ്റേജില്‍ തന്നെ നിന്നു ഉറക്കെ കയ്യടിക്കാന്‍ തുടങ്ങി. നിഷ്ക്കളങ്കനെ ചിരിച് മൂപ്പര്‍ നിര്‍ത്താതെ കയ്യടിച്ചു. സദസ്സില്‍ എല്ലാവരും ഇത് കണ്ടു കയ്യടി നിര്‍ത്തി. നയന അണ്ണന്‍ അപ്പോഴും കയ്യടിച്ചു കൊണ്ടിരുന്നു...


ആറാം ക്ലാസിലെ അസംബ്ലി. അസംബ്ലിക്കിടയില്‍ കുറച്ചു സീനിയര്‍ ചേട്ടന്മ്മാര്‍ ഒരു ഭാഗത്ത് തലയും താഴ്ത്തി നില്‍പ്പുണ്ട്. സംഗതി എന്താണെന്ന് ഒരു പിടുത്തവും ഞങ്ങള്‍ക്ക് കിട്ടിയില്ല. കുറച് കഴിഞ്ഞു അവര്‍ ഓരോരുത്തരും വന്നു രംഗീല സിനിമയുടെ കഥ പറഞ്ഞു തുടങ്ങി. അപ്പോഴാണ്‌ സംഭവം മനസിലായത്. അവര്‍ ആ പടം കാണാന്‍ അനുവാദം ഇല്ലാതെ പുറത്തു പോയി. അവരെ സാരന്മ്മാര്‍ പൊക്കി. പുറത്ത് പോയതിനുള്ള ശിക്ഷാ ആയിരുന്നു ആ കഥാ പറച്ചില്‍.. ഊര്‍മിളയുടെ ദേഹം ഇളക്കിയുള്ള ഡാന്‍സും കൂത്തും "" ഏക്‌ സെ ബട്കര്‍ ഏക്ക് " എന്ന പരിപാടിയില്‍ കണ്ടപ്പോള്‍ രംഗീല എത്രയും വേഗം കാണണമെന്ന് എനിക്കും തോന്നി

 അനൂപ്‌ മോഹന്‍ ഒരിക്കല്‍ ഹിന്ദി വാര്‍ത്ത വായിക്കാന്‍ വന്നു. ജോസഫ് സര്‍ ആണ് അന്ന് പ്രിന്‍സിപ്പാള്‍. അനൂപ്‌ ഒരു വട്ടം പോലും വായിച്ചു നോക്കാതെ, ആണ് വാര്‍ത്ത വായിക്കാന്‍ വന്നത്. അവന്‍ സ്റ്റേജില്‍ കയറി. കടലാസില്‍ വാര്‍ത്ത എഴുതിയവന്റെ കൈയക്ഷരം " വളരെ നന്നായിരുന്നു" അത് കൊണ്ട് അവനു വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ആദ്യ ഭാഗം അവന്‍ നന്നായി വായിച്ചു. പിന്നെ വാര്തയിലെക്ക് കടന്നു. " ശ്രീ ശ്രീ ശ്രീ " പുറകില്‍ നിനും പ്രിന്‍സിപ്പാള്‍ അവന്റെ കൈയിലുള്ള കടലാസിലേക്ക് നോക്കി പറഞ്ഞു കൊടുത്തു "ശ്രീ ലങ്ക " അനൂപ്‌ ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. എന്നിട്ട് തുടര്‍ന്ന് വായിച്ചു. " ശ്രീലങ്കാ മേം ആദ ആദ " പ്രിന്‍സി വീണ്ടും വന്നു "ആദംക് വാദി " അനൂപ്‌ വീണ്ടും ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. എന്നിട്ട് തുടര്‍ന്ന് വായിച്ചു "ശ്രീലങ്കാ മേം ആദംക് വാദിയോം കാ അക്രമണ്‍ മേ പാഞ്ച് ലോഗോം കി മൃ മൃ മൃ മൃ മൃ " പ്രിന്‍സി വീണ്ടും വന്നു "മൃത്യു " അനൂപ്‌ വീണ്ടും ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. പുഞ്ചിരിച്ചു. എന്നിട്ട് തുടര്‍ന്ന് വായിച്ചു "ശ്രീലങ്കാ മേം ആദംക് വാദിയോം കാ അക്രമണ്‍ മേ പാഞ്ച് ലോഗോം കി മൃത്യു ഹുയി " അനൂപ്‌ വിറച് കൊണ്ട് അടുത്ത വാര്‍ത്തയിലേക്ക് കടന്നു. " പ്രധാന്‍ മന്ത്രി ദേവ് ഗൌഡ നെ ക ക ക ക " അനൂപ്‌ സഹായത്തിനായി പ്രിന്‍സിപ്പാളിനെ തിരിഞ്ഞു നോക്കി. പ്രിന്‍സി വീണ്ടും വന്നു, ദേഷ്യത്തോടെ അവനെ നോക്കി, എന്നിട്ട്ട് പറഞ്ഞു "കഹാ ഹേ കി " " പ്രധാന്‍ മന്ത്രി ദേവ് ഗൌഡ നെ കഹാ ഹേ കി ഭാരത്‌ ബഗ് ബഗ് ബഗ് " അവന്‍ തിഇര്ഞ്ഞു നോക്കുന്നതിനു മുന്പ് പ്രിന്‍സിപ്പാള്‍ ജോസഫ് സാര്‍ അലറി "അവന്റെ ബഗ് ബഗ് ബഗ് ... കേറിപ്പോടാ " അനൂപ്‌ ഓടെടാ ഓട്ടം... അസംബ്ലിയില്‍ ഉയര്‍ന്ന ചിരി ഇന്നും എനിക്ക് കേള്‍ക്കാം..

ആറാം ക്ലാസിലെ താമസം എം പി ഹാളില്‍ ആയിരുന്നു. അവിടെയാണ് അസംബ്ലിയും നടക്കുന്നത്. വെള്ളത്തിന്‌ ബുദ്ധിമുട്ടുള്ള ഒരു വേനല്‍ കാലം. പ്രിന്‍സിപ്പാളിന്റെ വീടിന്റെ പിറകിലുള്ള കുഴല്‍ കിണറില്‍ നിന്നും വെള്ളം എടുത്ത് കുളിച് വരുമ്പോള്‍ നേരം വൈകി. വസ്ത്രം മാറാതെ തോര്‍ത്തും പുതച്ചു ഞാന്‍ ഹാളിന്റെ വാതില്‍ക്കല്‍ നിന്നു. കൂടെ സുബിന്‍ ഉണ്ടായിരുന്നു. അവനും എന്റെ അതെ അവസ്ഥയിലാണ്. അസംബ്ലി കഴിഞ്ഞു പോകുന്നവര്‍ ഞങ്ങളെ നോക്കി ചിരിച്ചോ സഹതാപിച്ചോ എന്നൊന്നും അറിയില്ല. ഞങ്ങള്‍ തലയും താഴ്ത്തി ഇളിഭ്യരായി നില്‍ക്കുകയായിരുന്നു.

 അസംബ്ലിയില്‍ ആവര്‍ത്തിച്ചു പറഞ്ഞ പ്രതിന്ജയും കേട്ട പല പല ചിന്താ വിഷയങ്ങളും പാടിയ ദേശ ഭക്തി ഗാനങ്ങളും ഇന്നും ഒരു പ്രചോദനമാണ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. ഒരിക്കല്‍ കൂടി ആ അസംബ്ലിയില്‍ നിന്ന് എല്ലാം ഒന്ന് കൂടി ആസ്വദിക്കണം. ഒരു ദിവസം അത് സംഭാവിക്കാതിരിക്കില്ല. ഒരായിരം ഓര്‍മകളും പേറി നടക്കുന്ന നമ്മള്‍ ഓരോരുത്തരും എത്ര ഭാഗ്യവാന്മാരാണ്. ജയ്‌ ഹിന്ദ്‌ . ദേശ ഭക്തി ഗാനം ഒന്ന് കൂടി പാടി നോക്കാം... കൂടുകയല്ലേ ??? "

हिंद देश के निवासी
सभी जन एक हे.
रंग रूप वेश भाषा
चाहे अनेक हे.."

നവോദയ സ്മരണകള്‍: മതിലിനും എനിക്കും ഇടയില്‍

" അടുത്തത് ആണ് നവോദയ സ്റ്റോപ്പ് " കണ്ടക്റ്റര്‍ വന്നു പറഞ്ഞു. അച്ഛനും ഞാനും മാമനും ഇറങ്ങാന്‍ തയ്യാറായി. "ആരോഗ്യവാന്‍ " ആണോ എന്നറിയാന്‍ പെരിയ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറിന്റെ മുന്‍പില്‍ ഉടു തുണി ഇല്ലാതെ നിന്ന്, അസ്ഥാനത്ത് തട്ടും മുട്ടും ഏറ്റു വാങ്ങി ബസില്‍ കയറി വരുമ്പോഴാണ് കണ്ടക്റ്റര്‍ ഇങ്ങനെ പറഞ്ഞത്. ഞാന്‍ പുറത്തേക് തലയിട്ടു എത്തി നോക്കി. നീല ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ ബസ് അടുക്കും തോറും വ്യക്തമായി വന്നു. നവോദയ വിദ്യാലയത്തെ ഞാന്‍ ആദ്യമായി കാണുന്ന നിമിഷം.. "മാമാ. നവോദയ എത്തി " ഞാന്‍ വിളിച്ചു പറഞ്ഞു. മതിലോ ഗേറ്റോ ഇല്ലാത്ത തുറന്നു കിടക്കുന്ന വഴിയിലൂടെ സ്കൂളിന്റെ അകത്തേക്ക് പോകുമ്പോള്‍ അവിടെ പുസ്തകപ്പുഴുവായി പുസ്തകം വായിക്കുന്ന ഒരു ബാലന്റെ പ്രതിമ ഉണ്ടായിരുന്നു. അതെന്നെ തീരെ ആകര്‍ഷിച്ചില്ല. ഇടത് വശത്ത് കാണുന്ന കുഞ്ഞു ഗ്രൗണ്ടില്‍ ചേട്ടന്മാരും ചേച്ചിമാരും വോളിബോളോ മറ്റോ കളിക്കുന്നുണ്ടായിരുന്നു എന്നാണു എന്റെ ഓര്‍മ. അത് കണ്ടപ്പോള്‍ എനിക്ക് ആവേശം വന്നു. അന്നവിടെ മതില്‍ പണിഞ്ഞിരുന്നില്ല.. ഗേറ്റും ഉണ്ടായിരുന്നില്ല... ഇന്നും ഒരു പക്ഷെ അവിടെ മതില്‍ കെട്ടും ഗേറ്റും ആവശ്യമില്ല എന്നാണു ഞാന്‍ കരുതുന്നത്. . കുട്ടികള്‍ മതില്‍ ചാടി പുറത്തേക്ക്‌ പോകും എന്ന് പേടിച്ചിട്ടല്ല, പുറത്തു നിന്നും ആള്‍ക്കാര്‍ അകത്തേക്ക് കയറുന്നത് തടയാനാണ് മതില്‍ പണിതത് എന്നാണു ഞാനും നിങ്ങളെ പോലെ വിശ്വസിക്കുന്നത്..

 ഞായറാഴ്ച്ചകള്‍ എല്ലാവര്‍ക്കും ഏറ്റവും നല്ലതും ചീത്തയും ആയ ദിവസമാണ്, പ്രത്യേകിച്ച് ഞങ്ങള്‍ നവോദയകാര്‍ക്ക്.. മതിയാവോളം ഉറങ്ങുന്നവര്‍ക്ക് ഉറങ്ങാം ക്രിക്കറ്റ് കളിക്കെണ്ടവര്‍ക്ക് കളിച്ചു അര്‍മ്മാദിക്കാന്‍ ഗ്രൌണ്ട് കിട്ടുന്ന ദിവസം.. ശ്രീ കൃഷ്ണനും ചിത്രഹാറും തരുന്ന അനുഭൂതികള്‍... ഇതൊക്കെ ഞായരാഴ്ച്ചയുടെ മാത്രം സ്വന്തം.. അതിലെല്ലാം ഉപരി, വീട്ടില്‍ നിന്നും അച്ഛനും അമ്മയും അനിയത്തിയും ഒക്കെ കാണാന്‍ വരുന്ന ദിവസമാണ് അത്. അമ്മയെയും കാത്ത് , ഈ മതില്‍ കെട്ടില്‍ ഇരുന്നു ദൂരേക്ക് കണ്ണോടിച്ചു നില്‍ക്കും. ഓരോ ബസ് കടന്നു പോകുമ്പോഴും അമ്മ വരുന്നതും നോക്കി ഇങ്ങനെ ഇരിക്കും. ഒരു ദിവസം ബന്ധുവിന്റെ കല്ല്യാണം ആയത് കൊണ്ട് വീട്ടില്‍ നിനും ആരും വരില്ലാ എന്ന് പറഞ്ഞിരുന്നു . എങ്കിലും ഞാന്‍ വെറുതെ മതില്‍ക്കല്‍ പോയി ഇരുന്നു. മതിലില്‍ ചാരി നിന്ന് ഞാന്‍ വല്ലാതെ വിഷമിച്ചു, കണ്ണീര്‍ സൃഷ്ട്ടിച്ച സ്ക്രീനില്‍ കണ്ണിനു മുന്‍പിലെ ചെടികളും മറ്റും മങ്ങി തുടങ്ങിയിരുന്നു. "മോനെ, എന്താടാ ഇവിടെ ഒറ്റയ്ക്ക് ? " ജയേഷിന്റെ അമ്മ, എന്റെയും കൂടി അമ്മ, ആയിരുന്നു അത്. എന്റെ വിഷമം എങ്ങോട്ടോ പോയി.. ഞാന്‍ അമ്മയോടൊപ്പം ജയെഷിനെയും തപ്പി നടന്നു. എന്റെ നടത്തം കണ്ടു മതില്‍ പുഞ്ചിരിച്ചു കാണും...

"" ഞാന്‍ അര്‍ച്ചനയില്‍ പോയി സിനിമയും കണ്ടു വരികയായിരുന്നു. ഏകദേശം മതിലിന്റെ അടുതെത്തി , അകത്തേക്ക് കയറാന്‍ ഇനി ഒരു 100 മീറ്റര്‍ മാത്രമേ ഉള്ളൂ.. ഞാന്‍ ആശ്വാസത്തോടെ നടക്കുമ്പോള്‍ അതാ എതിര്‍ ഭാഗത്ത് നിന്നും വരുന്നു ശ്രീ കുമാര്‍ സര്‍..." അവന്‍ പറഞ്ഞു നിര്‍ത്തി. " എന്നിട്ട് ? എന്നിട്ട് നീ എന്ത് ചെയ്തു ? " ഞാന്‍ ചോദിച്ചു. " ഞാന്‍ പെട്ടന്ന് തോന്നിയ ബുദ്ധിയില്‍ ഞൊണ്ടി ഞൊണ്ടി തലയും താഴ്ത്തി നടന്നു . ഭാഗ്യത്തിന് സാര്‍ ശ്രദ്ധിച്ചില്ല. മതില്‍ കടന്നതും ഞാന്‍ ഓടെടാ ഓട്ടം..കഷ്ട്ടിച്ചു രക്ഷപ്പെട്ടു. ."

 ഒരിക്കല്‍ പോലും ഞാന്‍ മതില്‍ ചാടി പുറത്തേക്ക്‌ പോയിട്ടില്ല. പലരും സിനിമയ്ക്കും ഉത്സവത്തിനും പെരിയക്ക് പോകാനും മറ്റും മതില്‍ ചാടാറുണ്ട്. മതില്‍ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും 7 വര്‍ഷത്തെ നവോദയ ജീവിതത്തില്‍ ഞാന്‍ പുറത്തേക്ക്‌ അനുവാദം ഇല്ലാതെ പോയത് 5 വട്ടം മറ്റോ ആണ്. ഡൈലി 10 വട്ടം മതില്‍ ചാടി പോയി വരുന്ന ആള്‍ക്കാരൊക്കെ ഉള്ള ഇടത്ത്‌ എന്റെ നിലവാരം എന്താണെന്ന് ഊഹിക്കാമല്ലോ ?? ഒരു വട്ടം ചാടാന്‍ വേണ്ടി റിനൂപിന്റെ സഹായം തേടി ഞാന്‍.. 100 കിലോയോളം ഭാരമുള്ള എന്നെ അവന്‍ തോളത് ഇരുത്തി പൊക്കി എടുത്ത് മതിലിന്റെ മുകളിലേക്ക് എത്തിച്ചു. മതില്‍ ചാടി, പെരിയക്ക് പോയി തിരിച്ചു വന്നു , വീണ്ടും തിരിച്ചു അകത്തേക്ക് മതില്‍ ചാടി. ചാടി വീണത് സര്‍ ജി എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ശശി സാറിന്റെ മുന്‍പില്‍. ഞാന്‍ ഒരു വളിച്ച ചിരിയുമായി സാറിനെ നോക്കി. "ഹും...നല്ല സ്ക്കൂള്‍ ലീഡര്‍.. " അടിയും ചീത്തയും സസ്പെന്‍ഷനും പ്രതീക്ഷിച്ചു നിന്ന എന്നെ നോക്കി സാര്‍ പുഞ്ചിരിച്ചു. " നീ മതില്‍ എങ്ങനെ ചാടിയെട ? നീ കാണുന്നത് പോലെ അല്ലല്ലോ ..ഹും ഹും ചെല്ല് ചെല്ല് " ഞാന്‍ ഇഞ്ചി കടിച്ച പോലെ നടന്നു നീങ്ങി. മതിലിന്റെ അപ്പുറത്ത് പതുങ്ങി ഇരുന്ന റിനൂപ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പിന്നെ അകത്തേക്ക് തിരിച്ചു ചാടിയത്.

സമരം ചെയ്തപ്പോള്‍ ഞങ്ങള്‍ കുത്തിയിരുന്നത് ഗേറ്റിന്റെ മതിലിന്റെ മുന്‍പിലായിരുന്നു. ന്യായം ഞങ്ങളുടെ ഭാഗത്ത് തന്നെയായിരുന്നു എന്ന് ഉറപ്പുള്ളത് കൊണ്ട് ഞങ്ങള്‍ മതിലിനെ പോലെ ഉറച്ചു നിന്ന് പട്ടിണി സമരം ചെയ്തു. സമരം വിജയമായപ്പോള്‍ ബിജു മോന്‍ മതിലില്‍ ചാരി നിന്ന് ദീര്ഖമായി നിശ്വസിച്ചു.

 എന്തൊക്കെ ആയാലും എന്നും ഞങള്‍ ഓരോരുത്തരുടെയും, കണ്ണീര്‍ ഏറ്റു വാങ്ങാനാണ് ഞങ്ങളുടെ പ്രിയപ്പെട്ട മതിലിന്റെ വിധി... വീട്ടു കാരെ പിരിഞ്ഞിരിക്കണം എന്ന സങ്കടത്തോടെ മതിലും കടന്നു അകത്തേക്ക് പോയവര്‍ തിരിച്ചു ഇറങ്ങുന്നതും കണ്ണീരോടെയാണ്.. ജന്മ്മം കൊണ്ട് കൂട പിറപ്പല്ലെങ്കിലും കര്‍മ്മം കൊണ്ട് കൂടെ പിറപ്പായവരെ പിരിയുക എന്നത് ചങ്ക് മുറിയുന്നതിന് തുല്യമാണ്... തിരിഞ്ഞു നടക്കുമ്പോള്‍ മതിലിന്റെ നിശ്വാസം "ഇനിയും വരണം ഇത് വഴി " എന്ന് പറയുന്നതായി തോന്നി...