സീന്‍ 1: പകല്‍- അകം
ടിസാസ്ടര്‍ മാനെജ്മെന്റ് ഓഫീസ്:
ഓഫീസര്‍: സുനാമി വരുന്നു..
വേഗം എല്ലാവരും ലീവ് എടുത്ത് വണ്ടി വിട്ടോ...
എസ്ക്കെപ്....
ജൂനിയര്‍: അല്ലാ ,സാര്‍, നമ്മള്‍...
ഓഫീസര്‍: ഓടിക്കോ...അതാ നല്ലത്.. ഈ കയറും ഇനിയും വെച് എന്ത് കോപ്പ് ഉണ്ടാക്കാന ?? അത് കൊണ്ട് ഓടിക്കോ...
സീന്‍ 2 : പകല്‍- അകം
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് . അകത്ത് കസേരയില്‍ ഇരുന്നു സ്വയം സംസാരിക്കുന്ന നേതാവ്.
നേതാവ് :: എന്റെ പൊന്നു സുനാമി....
2004 ഇല്‍ കണ്ടതിനു ശേഷം നീ ഈ വഴിക്കൊന്നും വന്നില്ലല്ലോ ?? ഇത്രയും കാലം എവിടെ ആയിരുന്നു? നീ അന്ന് വന്നതിനു ശേഷം ഞങ്ങള്‍ക്ക് എന്ത് സുഖമായിരുന്നു. . അന്ന് നീ വന്നതിനു ദുരിതാശ്വാസ ഫണ്ട്, ചക്ക, മാങ്ങാ, തേങ്ങാ എന്നൊക്കെ പറഞ്ഞ് പണി എടുക്കാതെ കുറെ കാശ് സമ്പാദിച്ചു..
ഇടയ്ക്ക് നീ വേറെ എവിടെയൊക്കെയോ പോയി വിളയാട്ട് നടത്തിയ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു.. പക്ഷെ ഈ വഴിക്കൊന്നും വന്നില്ലല്ലോ ?? എന്താ വാരാത്തെ?? ഞാന്‍ എത്ര നോക്കി ഇരുന്നെന്നോ ??
എന്തായാലും ഈ വഴിക്ക് നിനക്ക് വീണ്ടും വരാന്‍ തോന്നിയതില്‍ പെരുത്ത സന്തോഷം എനിക്കുണ്ട്...
ഞാന്‍ വീണ്ടും കോടികള്‍ സമ്പാദിക്കും ഇത്തവണ... നിനക്ക് ഒരായിരം ഉമ്മകള്‍ ഞാന്‍ തരും
(രാഷ്ട്രീയ നേതാവ് പുഞ്ചിരിയോടെ , സ്വപ്നം കണ്ട് , കസേരയില്‍ കണ്ണടച് കിടക്കുന്നു )
അനുയായി:: (ആഹ്ലാദത്തോടെ അകത്തേക്ക് ഓടി വരുന്നു ) നേതാവേ നേതാവേ
നേതാവ് ചാടി എഴുന്നേറ്റു മുണ്ട് മടക്കി കുത്തി ,ആഹ്ലാദത്തോടെ
നേതാവ്:: വന്നോ സുനാമി വീശിയാ???
അനുയായി: (ആഹ്ലാദത്തോടെ ) " ഇല്ലാ വരില്ലാ..സുനാമി വരില്ലാ..ശാസ്ത്രന്ജന്മ്മാര്‍ പറഞ്ഞു...നമ്മള്‍ ഒന്നും പേടിക്കണ്ട. ഇന്ത്യയില്‍ ഒരു പ്രശ്നവും ഉണ്ടാകില്ല .നമ്മള്‍ രക്ഷപ്പെട്ടു..."
അനുയായി ആഹ്ലാദത്തില്‍ പൊട്ടി ചിരിക്കുന്നു. നേതാവ് അവന്റെ അടുത്ത വന്നു അവന്റെ മുഖത്തേക്ക് തറപ്പിച് നോക്കി..അവന്റെ ചിരി പതുക്കെ പതുക്കെ മാഞ്ഞു..
നേതാവ്: എന്താടാ മൈ** ഇത്രക്കങ്ങു ചിരിക്കാന്‍ ?? നിന്റെ അമ്മായി പെറ്റാ ? രക്ഷപ്പെട്ടെന്നാ ?? ആര് രക്ഷപ്പെട്ടു ?? രണ്ടു കായ ഉണ്ടാക്കാന്‍ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയായിരുന്നു .അപ്പോഴാ സുനാമി വരുന്നുവെന്ന് അറിഞ്ഞത്.... (അനുയായിയെ തല്ലാന്‍ കൈ ഓങ്ങി ) രക്ഷപ്പെട്ടത്രേ..ആര് രക്ഷപ്പെട്ടു...ഹും
അനുയായി തല ചൊറിഞ്ഞു, പതുക്കെ വലിഞ്ഞു പോകുന്നു
നേതാവ്: കണ്ട സ്വപ്‌നങ്ങള്‍ ആ മുടിഞ്ഞ സുനാമി നശിപ്പിച്ചല്ലോ ? പണ്ടാരം... (നിര്‍ത്തി ,അനുയായിയോട്) നീ ഒരു കാര്യം ചെയ്യ്, തല്‍ക്കാലം ആ സുരേഷ് ദുരിതാശ്വാസ ഫണ്ടില്‍ എത്ര പൈസ വന്നിട്ടുണ്ടെന്ന് നോക്ക് ...വേഗം ചെല്ല്... പിന്നെ വരുന്ന വഴിക്ക് സാധനവും വാങ്ങിക്കോ
സീന്‍ 3 : പകല്‍- അകം
ഒരു ചാനല്‍ മേധാവിയുടെ ഓഫീസ്. അയാള്‍ തലയില്‍ കൈ വെച് ഇരിക്കുന്നു. റിപ്പോര്‍ട്ടര്‍ അടുത്തുണ്ട്..
മേധാവി: പറഞ്ഞത് സത്യം തന്നെയാണോ? സുനാമി വീശില്ലേ ?
റിപ്പോര്‍ട്ടര്‍: ഇല്ല...അങ്ങനെയാ പറഞ്ഞത്..
മേധാവി: എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കവര്‍ ചെയ്യാന്‍ നാല് ഭാഗത്തേക്കും വിട്ട റിപ്പോര്‍ട്ടര്‍മാര്‍ ? വണ്ടിയില്‍ അടിച്ച പെട്രോള്‍ ? എല്ലാം വേസ്റ്റ് ആയെന്നോ ?
അകത്തേക്ക് കയറി വന്ന വേറൊരു റിപ്പോര്‍ട്ടര്‍...
റിപ്പോര്‍ട്ടര്‍ 1 : സാര്‍ . നാളത്തെ ന്യൂസില്‍ കൊടുക്കുന്നതിനു പ്രിപ്പയര്‍ ചെയ്ത റിപ്പോര്‍ട്ടുകള്‍ എന്ത് ചെയ്യണം ??
മേധാവി: പുഴുങ്ങി തിന്നോ... ഒന്ന് പോയെ... സുനാമി വീശാത്ത ദുഃഖത്തില്‍ ഇരിക്കുമ്പോഴാ അവന്റെ...
സീന്‍ 4 : പുറം ഭാഗം- പകല്‍
സിഗരട്ട് വലിച് ഇരിക്കുന്ന രണ്ടു യുവാക്കള്‍
യുവാവ്: അന്ന് സുനാമി വീശിയപ്പോ ഞാന്‍ പത്തില്‍ പഠിക്കുകയായിരുന്നു... അന്ന് കാണാന്‍ പറ്റിയില്ല.. ഇത്തവണ കാണാം എന്നാ കരുതിയത്...ശേ നശിപ്പിച്ചു...
യുവാവ് 1 : അന്ന് കേരളത്തില്‍ വീശിയതോടെ സുനാമിയും കള്ളത്തരം പഠിച്ചു...അത്രന്നെ
(( അപകടം ഉണ്ടാവല്ലേ എന്ന് നമുക്ക് പ്രാര്തിക്കാനെ കഴിയൂ....
ദൈവമേ , കാത്തോളണെ ))
No comments:
Post a Comment