Wednesday, April 11, 2012

സുനാമി ദിന ചിന്തകള്‍

സീന്‍ 1: പകല്‍- അകം

ടിസാസ്ടര്‍ മാനെജ്മെന്റ് ഓഫീസ്:
ഓഫീസര്‍: സുനാമി വരുന്നു..
വേഗം എല്ലാവരും ലീവ് എടുത്ത് വണ്ടി വിട്ടോ...
എസ്ക്കെപ്....
ജൂനിയര്‍: അല്ലാ ,സാര്‍, നമ്മള്‍...
ഓഫീസര്‍: ഓടിക്കോ...അതാ നല്ലത്.. ഈ കയറും ഇനിയും വെച് എന്ത് കോപ്പ് ഉണ്ടാക്കാന ?? അത് കൊണ്ട് ഓടിക്കോ...

സീന്‍ 2 : പകല്‍- അകം

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് . അകത്ത് കസേരയില്‍ ഇരുന്നു സ്വയം സംസാരിക്കുന്ന നേതാവ്.
നേതാവ് :: എന്റെ പൊന്നു സുനാമി....
2004 ഇല്‍ കണ്ടതിനു ശേഷം നീ ഈ വഴിക്കൊന്നും വന്നില്ലല്ലോ ?? ഇത്രയും കാലം എവിടെ ആയിരുന്നു? നീ അന്ന് വന്നതിനു ശേഷം ഞങ്ങള്‍ക്ക് എന്ത് സുഖമായിരുന്നു. . അന്ന് നീ വന്നതിനു ദുരിതാശ്വാസ ഫണ്ട്, ചക്ക, മാങ്ങാ, തേങ്ങാ എന്നൊക്കെ പറഞ്ഞ് പണി എടുക്കാതെ കുറെ കാശ് സമ്പാദിച്ചു..
ഇടയ്ക്ക് നീ വേറെ എവിടെയൊക്കെയോ പോയി വിളയാട്ട്‌ നടത്തിയ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു.. പക്ഷെ ഈ വഴിക്കൊന്നും വന്നില്ലല്ലോ ?? എന്താ വാരാത്തെ?? ഞാന്‍ എത്ര നോക്കി ഇരുന്നെന്നോ ??
എന്തായാലും ഈ വഴിക്ക് നിനക്ക് വീണ്ടും വരാന്‍ തോന്നിയതില്‍ പെരുത്ത സന്തോഷം എനിക്കുണ്ട്...
ഞാന്‍ വീണ്ടും കോടികള്‍ സമ്പാദിക്കും ഇത്തവണ... നിനക്ക് ഒരായിരം ഉമ്മകള്‍ ഞാന്‍ തരും

(രാഷ്ട്രീയ നേതാവ് പുഞ്ചിരിയോടെ , സ്വപ്നം കണ്ട് , കസേരയില്‍ കണ്ണടച് കിടക്കുന്നു )

അനുയായി:: (ആഹ്ലാദത്തോടെ അകത്തേക്ക് ഓടി വരുന്നു ) നേതാവേ നേതാവേ
നേതാവ് ചാടി എഴുന്നേറ്റു മുണ്ട് മടക്കി കുത്തി ,ആഹ്ലാദത്തോടെ
നേതാവ്:: വന്നോ സുനാമി വീശിയാ???
അനുയായി: (ആഹ്ലാദത്തോടെ ) " ഇല്ലാ വരില്ലാ..സുനാമി വരില്ലാ..ശാസ്ത്രന്ജന്മ്മാര്‍ പറഞ്ഞു...നമ്മള്‍ ഒന്നും പേടിക്കണ്ട. ഇന്ത്യയില്‍ ഒരു പ്രശ്നവും ഉണ്ടാകില്ല .നമ്മള്‍ രക്ഷപ്പെട്ടു..."
അനുയായി ആഹ്ലാദത്തില്‍ പൊട്ടി ചിരിക്കുന്നു. നേതാവ് അവന്റെ അടുത്ത വന്നു അവന്റെ മുഖത്തേക്ക് തറപ്പിച് നോക്കി..അവന്റെ ചിരി പതുക്കെ പതുക്കെ മാഞ്ഞു..
നേതാവ്: എന്താടാ മൈ** ഇത്രക്കങ്ങു ചിരിക്കാന്‍ ?? നിന്റെ അമ്മായി പെറ്റാ ? രക്ഷപ്പെട്ടെന്നാ ?? ആര് രക്ഷപ്പെട്ടു ?? രണ്ടു കായ ഉണ്ടാക്കാന്‍ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയായിരുന്നു .അപ്പോഴാ സുനാമി വരുന്നുവെന്ന് അറിഞ്ഞത്.... (അനുയായിയെ തല്ലാന്‍ കൈ ഓങ്ങി ) രക്ഷപ്പെട്ടത്രേ..ആര് രക്ഷപ്പെട്ടു...ഹും
അനുയായി തല ചൊറിഞ്ഞു, പതുക്കെ വലിഞ്ഞു പോകുന്നു
നേതാവ്: കണ്ട സ്വപ്‌നങ്ങള്‍ ആ മുടിഞ്ഞ സുനാമി നശിപ്പിച്ചല്ലോ ? പണ്ടാരം... (നിര്‍ത്തി ,അനുയായിയോട്) നീ ഒരു കാര്യം ചെയ്യ്, തല്‍ക്കാലം ആ സുരേഷ് ദുരിതാശ്വാസ ഫണ്ടില്‍ എത്ര പൈസ വന്നിട്ടുണ്ടെന്ന് നോക്ക് ...വേഗം ചെല്ല്... പിന്നെ വരുന്ന വഴിക്ക് സാധനവും വാങ്ങിക്കോ

സീന്‍ 3 : പകല്‍- അകം

ഒരു ചാനല്‍ മേധാവിയുടെ ഓഫീസ്. അയാള്‍ തലയില്‍ കൈ വെച് ഇരിക്കുന്നു. റിപ്പോര്‍ട്ടര്‍ അടുത്തുണ്ട്..
മേധാവി: പറഞ്ഞത് സത്യം തന്നെയാണോ? സുനാമി വീശില്ലേ ?
റിപ്പോര്‍ട്ടര്‍: ഇല്ല...അങ്ങനെയാ പറഞ്ഞത്..
മേധാവി: എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കവര്‍ ചെയ്യാന്‍ നാല് ഭാഗത്തേക്കും വിട്ട റിപ്പോര്‍ട്ടര്‍മാര്‍ ? വണ്ടിയില്‍ അടിച്ച പെട്രോള്‍ ? എല്ലാം വേസ്റ്റ് ആയെന്നോ ?
അകത്തേക്ക് കയറി വന്ന വേറൊരു റിപ്പോര്‍ട്ടര്‍...
റിപ്പോര്‍ട്ടര്‍ 1 : സാര്‍ . നാളത്തെ ന്യൂസില്‍ കൊടുക്കുന്നതിനു പ്രിപ്പയര്‍ ചെയ്ത റിപ്പോര്‍ട്ടുകള്‍ എന്ത് ചെയ്യണം ??
മേധാവി: പുഴുങ്ങി തിന്നോ... ഒന്ന് പോയെ... സുനാമി വീശാത്ത ദുഃഖത്തില്‍ ഇരിക്കുമ്പോഴാ അവന്റെ...

സീന്‍ 4 : പുറം ഭാഗം- പകല്‍
സിഗരട്ട് വലിച് ഇരിക്കുന്ന രണ്ടു യുവാക്കള്‍
യുവാവ്: അന്ന് സുനാമി വീശിയപ്പോ ഞാന്‍ പത്തില്‍ പഠിക്കുകയായിരുന്നു... അന്ന് കാണാന്‍ പറ്റിയില്ല.. ഇത്തവണ കാണാം എന്നാ കരുതിയത്...ശേ നശിപ്പിച്ചു...
യുവാവ് 1 : അന്ന് കേരളത്തില്‍ വീശിയതോടെ സുനാമിയും കള്ളത്തരം പഠിച്ചു...അത്രന്നെ

(( അപകടം ഉണ്ടാവല്ലേ എന്ന് നമുക്ക് പ്രാര്തിക്കാനെ കഴിയൂ....
ദൈവമേ , കാത്തോളണെ ))

വിഷു സ്മരണകള്‍....

ഓര്‍മയിലെ ആദ്യ വിഷുക്കോടി ഒരു ഒരു ജീന്‍സ് പാന്റ് ആണ്... പ്രാന്തര്‍ കാവ് തയ്യില്‍ അപ്പച്ചന്റെ കടയില്‍ നിന്നും അച്ചന്‍ വാങ്ങിയ ഒരു ജീന്‍സ്...ഞാന്‍ അന്ന് രണ്ടാം ക്ലാസ് കഴിഞ്ഞു നില്‍ക്കണ സമയമായിരിക്കണം.. അതും ഇട്ടു ഞാന്‍ വല്ല്യ ആളായി നടന്നു..കാരണം ഞങ്ങളുടെ പ്രദേശത്ത് കുട്ടികളുടെ ഇടയില്‍ അന്ന് ജീന്സിടുന്ന ഒരേ ഒരുവന്‍ ഞാന്‍ ആയിരുന്നു. അമ്മൂമ്മക്ക് മലമ്പനി ഉണ്ടായപ്പോള്‍ അമ്മൂമ്മയും ഞാനും 30 കിലോമീറ്റര്‍ സഞ്ചരിച് കാഞ്ഞങ്ങാട് ആശുപത്രിയില്‍ വന്നു, അമ്മൂമ്മയെ അവിടെ അഡ്മിറ്റ്‌ ചെയ്യുമ്പോള്‍ എന്റെ വേഷം ആ ജീന്‍സും ഷര്‍ട്ടും ആയിരുന്നു. അന്ന് ഒരു നേഴ്സ് അമ്മൂമ്മയോട് പറഞ്ഞു " അമ്മ എന്തിനാ പേടിക്കുന്നത്, ജീന്സോക്കെ ഇട്ട ആളില്ലേ കൂടെ ? " പിന്നെ അവര്‍ എന്നെ നോക്കി "അല്ലെ മോനെ " എന്നും അവര്‍ പറഞ്ഞു . ഞാന്‍ അതെയെന്ന്‍ തലയാട്ടി .

വീട്ടില്‍ നിന്നും അമ്മൂമ്മ അഞ്ച് രൂപയോ രണ്ട് രൂപയോ ഒരു രൂപയോ അമ്പത് പൈസയോ ഒക്കെ കൈ നീട്ടം തരുമായിരുന്നു. അച്ഛന്റെ കുടുമ്പത്തില്‍ എന്നെക്കാള്‍ മുതിര്‍ന്ന 6 പേര്‍ വേറെയും ഉണ്ട്. അത് കൊണ്ട് ഏഴാമന്‍ ആയ എനിക്ക് മിക്കവാറും അന്‍പത് പൈസ ആയിരിക്കും കിട്ടുക.. അനിയത്തിക്കും മിക്കവാറും അന്‍പത് തന്നെ... കൈ നീട്ടം തന്നിരുന്ന അമ്മൂമ്മ ഇന്നില്ല.. തന്നിരുന്ന കൈ നീട്ടത്തിനേക്കാള്‍ വലിയ കൈ നീട്ടമായ കഥ പറയാനുള്ള കഴിവ് എന്നില്‍ വിതച്ചിട്ടാണ് അമ്മൂമ്മ പോയത്.. കഥ പറച്ചില് കാരന്‍ അആകാന്‍ ആഗ്രഹിക്കുന്ന എനിക്ക് അതിലും വലിയ കൈ നീട്ടം വേറെ എന്താണ് അമ്മൂമ്മയില്‍ നിന്നും കിട്ടേണ്ടത് ?

വിഷു ദിനത്തില്‍ തെയ്യങ്ങളുടെ ദൈവ സ്ഥാനത് ദൈവങ്ങള്‍ക്കും മണ്ണടിഞ്ഞു പോയ പിതാ മഹാന്മ്മാര്‍ക്കും കാഴ്ച വെയ്ക്കും.. എല്ലാ ബന്ധുക്കളും അന്ന് അവിടെ വന്നു കൂടും. ഓരോരുത്തരും അവരുടെ പരാതികളും സങ്കടങ്ങളും കാഴ്ച്ചയുടെ മുന്‍പില്‍ നിന്ന് ബോധിപ്പിക്കും.. അന്ന് കൌതുകത്തോടെ അതൊക്കെ നോക്കി നിന്ന കുട്ടി ആയിരുന്ന എനിക്ക് ഇന്നും ആ കുട്ടിയില്‍ നിന്നും വല്ല്യ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല... ദൈവസ്ഥാനത് കോഴിയെ അറുക്കുമ്പോള്‍ ഞാന്‍ കണ്ണടച് നില്‍ക്കും. ഏട്ടനും സംഘങ്ങളും കോഴി പിടയുന്നത് കണ്ട് രസിക്കുമ്പോള്‍ ഞാന്‍ നോട്ടം വേറെ എങ്ങോട്ടെങ്കിലും മാറ്റും. അപ്പോള്‍ പിടയുന്ന കോഴിയോട് തോന്നുന്ന സഹതാപം പക്ഷെ കോഴി കറിയോട് എനിക്കെന്തോ ഉണ്ടാകാറില്ല.. ഈ വിഷുവിനും എന്നത്തേയും പോലെ അവിടെ കാഴ്ച ഉണ്ടാകും...

പൊട്ടിച് ബാക്കി വന്ന പടക്കം വൈകീട്ട് ആരും കാണാതെ ഒറ്റയ്ക്ക് പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ പൊള്ളിയത് ഒരു വിഷുക്കാലത്ത് തന്നെ ആയിരുന്നു. പടക്കം പൊട്ടിച് വിഷു ആഘോഷിക്കുന്നതിനോട് എനിക്ക് എന്തോ ഇഷ്ട്ടം ആയിരുന്നില്ല പണ്ട് തൊട്ടേ.. ബഹളങ്ങളോടുള്ള എന്റെ വിരക്തി ആയിരിക്കാം അതിനു കാരണം.

ഞാന്‍ ആദ്യമായി മുണ്ട് ഉടുത് യാത്ര നടത്തിയതും ഒരു വിഷുവിനു ആയിരുന്നു. അതും നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്ത്. വഴി വക്കില്‍ ഉണ്ടായിരുന്ന പരിചയക്കാരൊക്കെ എന്നെ നോക്കി പുഞ്ചിരിച്ചു. കൊള്ളാം എന്ന് പറഞ്ഞു... കൊളിചാലില്‍ നിന്നും പൂടം കല്ലിലെക്കുള്ള ആ യാത്രയില്‍ ഞാന്‍ മുതിര്‍ന്ന ഒരാള്‍ ആയെന്നു എനിക്ക് തോന്നിയിരുന്നു. പക്ഷെ പ്രായ പൂര്‍ത്തിയായി പത്ത്‌ വര്ഷം കഴിഞ്ഞിട്ടും എനിക്ക് പ്രായ പൂര്‍ത്തി ആയില്ല എന്നാണു തോന്നുന്നത്...

വിഷു എന്നാല്‍ വീട്ടിലേക്കുള്ള യാത്ര എന്നാ മട്ടില്‍ ഏഴു വര്‍ഷങ്ങള്‍...നവോദയ സ്കൂളിലെ ജീവിതത്തില്‍ മേയ് ജൂണ്‍ മാസത്തില്‍ ആയിരുന്നു അവധി. അത് കൊണ്ട് വിഷു എനിക്കും നവോദയയിലെ മറ്റു കുട്ടികള്‍ക്കും വലിയ പരോളിനു മുന്‍പുള്ള ഒരു കുഞ്ഞു പരോള്‍ ആയിരുന്നു.

കോളേജ് ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയതും ഒരു വിഷു തലേന്ന് ആയിരുന്നു. ഉണ്ടായിരുന്ന 100 രൂപ സുഹൃത്തിനു വീട്ടില്‍ പോകാന്‍ കൊടുത്ത് ഞാന്‍ ത്യാഗിയായി. കാസര്‍കോടുള്ള ഇളയമ്മയോട് വീട്ടില്‍ പോകാന്‍ പൈസ വാങ്ങാം എന്നാണു ഞാന്‍ കരുതിയത്. പക്ഷെ എനിക്ക് മുന്‍പേ അവര്‍ നാട്ടിലേക്ക് പോയത് ഞാന്‍ അറിഞ്ഞപ്പോള്‍ എന്നിലെ ത്യാഗിയെ ഞാന്‍ ശപിച്ചു. ഒറ്റയ്ക്ക് ആകുമ്പോഴൊക്കെ കൂട്ട് ഉണ്ടാവാറുള്ള കോളേജ് മൈതാനം അന്നും എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ആകാശത് നക്ഷത്രം എണ്ണി കിടന്നപ്പോള്‍ പടക്കതിന്റെയും മറ്റും ശബ്ദം എന്നില്‍ ഉണ്ടാക്കിയ അസ്വസ്ഥത ഭീകരമായിരുന്നു. മൊബൈലും മറ്റും സാര്‍വത്രികം അല്ലാതിരുന്ന അന്ന് ആരെയും ബന്ധപ്പെടാന്‍ കഴിയാത്തത് കൊണ്ട് അവസാനം കോളെജിനു മുന്‍പിലെ ഇച്ച (ഇക്ക ) ആണ് എനിക്ക് വണ്ടി കാശ് തന്നത്. കാശ് കടം വാങ്ങിയതിനോടൊപ്പം ഒരു ഫില്‍ട്ടര്‍ സിഗരട്റ്റ് കൂടി കടം ചോദിച്ചപ്പോള്‍ ഇപ്പോഴും ഗൌരവം ഉണ്ടാകാറുള്ള ആ മുഖത് പുഞ്ചിരി നിറഞ്ഞു.

ഞാനും അധീഷും ബബിയും സുനിലും രാധേഷും സുനീഷും ശ്രീജിത്തും അടങ്ങിയ എഷ് വി മിമിക്സ് ട്രൂപ് നെലക്കളയില്‍ വിഷു പരിപാടി നടത്തുന്നതിന് മുന്പ് അധീഷ് പടക്കം പൊട്ടിച്ചപ്പോള്‍ പടക്കം ഹൈവയിലെക്ക് പോയതും അത് വഴി വന്ന ജീപ്പ് നിയന്ത്രണം വിട്ടു ലോറിയില്‍ ഇടിക്കാന്‍ പോയതും എല്ലാവരും കൂടി അധീഷിനെ ഇടിക്കാന്‍ വന്നതും ഒരു വിഷു തലേന്ന് തന്നെ ആയിരുന്നു.

ബാംഗ്ലൂരില്‍ നിന്നും അധീഷും ഞാനും കാസര്‍കോടെക്ക് ഒരു വിഷു തലേന്ന് ആണ് പുറപ്പെട്ടത്. രാവിലെ ഞാന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ സൂര്യന്‍ എഴുന്നേറ്റു നടന്നു തുടങ്ങിയിരുന്നു. പോക്കറ്റില്‍ നിന്നും 100 രൂപ എടുത്ത് തൊട്ടടുത്ത് ഇരുന്നു ഉറങ്ങുന്ന അധീഷിനെ കുലുക്കി ഉണര്‍ത്തി അവനു ഞാന്‍ പണം കണി കാണിച്ചു കൊടുത്തു.. ഉറക്കം പോയതിന്റെ ദേഷ്യം അവന്റെ മുഖത് ഉണ്ടായിരുന്നു എങ്കിലും കണി കണ്ട സന്തോഷം അവന്‍ മറച്ചു വെച്ചില്ല..

രമേശന്റെ വീട്ടില്‍ വിഷുവിനെതുന്ന മാവേലി ആയിരുന്നു ഞാന്‍.. വിഷു തലേന്ന് ഞാന്‍ അവന്റെ വീട്ടില്‍ എത്തും. അമ്മയും അവനും മാത്രമേ അവിടെ ഉണ്ടാകൂ. രാത്രി ഭക്ഷണം കഴിഞ്ഞു അവന്റെ നീണ്ടു ഇടുങ്ങിയ മുറിയില്‍ ഓഡിയോ കാസറ്റുകള്‍ അടുക്കി വെച്ചിരിക്കുന്ന ബോക്സില്‍ നിന്നും കാസറ്റുകള്‍ തപ്പി എടുത്ത് പാട്ട് വെക്കും, തമാശകള്‍ പറഞ്ഞു ചിരിക്കും, രാത്രി എപ്പോഴെങ്കിലും ഉറങ്ങി പോകും.. രാവിലെ അമ്മ വിളിച്ചുണര്‍ത്തും. വിഷു കണി കണ്ട് കഴിയുമ്പോള്‍ അമ്മ കൈ നീട്ടം തരും. അങ്ങനെ അമ്മ തന്ന കൈനീട്ടത്തിന്റെ , സ്നേഹത്തിന്റെ കടം ഇപ്പോഴും ബാക്കിയുണ്ട്. രമേശന് കിട്ടാനുള്ള കൈ നീട്ടം എനിക്കും കൂടി പങ്കിടുന്നതിന്റെ നീരസം അവന്റെ മുഖത് ഉണ്ടാകാരുണ്ടെങ്കിലും അവനു ഒരേയൊരു വിന്ദന്‍ മാത്രമല്ലേ ഉള്ളൂ എന്ന് കരുതി അവന്‍ അത് ക്ഷമിച് കൊണ്ടിരിക്കും..

ഒരു വിഷുവിനു അവള്‍ തിരുവനന്തപുരത്ത് നിന്നും എറണാകുളതെക്ക് വണ്ടി കയറിയപ്പോള്‍ എനിക്ക് നെഞ്ചിന്റെ ഉള്ളില്‍ തോന്നിയ ഒരു പിടച്ചിലില്‍ നിന്നാണ് എനിക്ക് അവളോട്‌ പ്രണയം തുടങ്ങിയിരിക്കുന്നു എന്ന സത്യം ഞാന്‍ മനസിലാക്കിയത്. പ്രണയിച് തുടങ്ങിയപ്പോഴേക്കും ദൂരം,വിദ്യാഭ്യാസം, ജോലി ഇല്ലായ്മ എന്നീ കുറവുകള്‍ കണ്ടു പിടിച് അവളുടെ വീട്ട്കാര്‍ ഞങ്ങളുടെ പ്രണയത്തിനു വിരാമം ഇട്ടു. പക്ഷെ അതൊരു അര്‍ദ്ധ വിരാമം മാത്രമാണെന്ന് എനിക്ക് മനസിലാകാന്‍ ഒരു വിഷുക്കാലം തന്നെ വേണ്ടി വന്നു. വീണ്ടും ഒരു വിഷു കൈ നീട്ടമെന്നോണം " എനിക്ക് മറക്കാന്‍ കഴിയില്ല " എന്നും പറഞ്ഞു അവള്‍ കഴിഞ്ഞ വിഷുവിനു വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. ഇനി തട്ടി പോകുന്നത് വരെ ആ കൈ നീട്ടം ഞാന്‍ ഒരാള്‍ക്കും കൊടുക്കില്ല.

2007 ലെ വിഷുവിനു തൊട്ടു മുന്‍പായിരുന്നു അനിയത്തിയുടെ കല്ല്യാണം. അവള്‍ കയറി യാത്രയായ വാഹനം പൊടി പറത്തി കൊണ്ട് പോയപ്പോള്‍ " മുടിഞ്ഞ പൊടി " എന്ന് പറഞ്ഞു ഞാന്‍ തിരുമ്മി. പൊടിയോടൊപ്പം കലര്‍ന്ന എന്റെ കണ്ണീര്‍ ആരും കണ്ടില്ല.

അപ്പൂപ്പന്‍ മരിച്ച ശേഷം വന്ന വിഷു ഞങ്ങള്‍ ആഘോഷിച്ചില്ല . അപ്പൂപ്പന്റെ പ്രിയപ്പെട്ട ബീഡി ഞാന്‍ അസ്ഥി തറയുടെ ഒരു വശത്ത് ആരും കാണാതെ കൊണ്ട് വന്നു വെച്ചു. അപ്പൂപ്പന്‍ വന്നു അതെടുത്ത് കത്തിച് പുകയൂതി വിട്ടു എന്നെ നോക്കി ചിരിച് തോളില്‍ തട്ടി, "നീ എല്ലാവരെക്കാളും മിടുക്കന്‍ ആകുമെടാ, നിന്നെ ഹരിശ്രീ എഴുതിപ്പിച്ചത് ഞാനാ, ഇപ്പോള്‍ നടക്കുന്നത് ഒന്നും കണ്ടു നീ പേടിക്കണ്ട " എന്ന് പറയുമെന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു... ഇന്നും അപ്പൂപ്പന്റെ ആ വാക്കുകള്‍ ആണ് എന്റെ ധൈര്യം..

അടുത്തിടെ തിരുവനന്തപുരം പോയി തിരിച് വരുമ്പോള്‍ വഴി വക്കില്‍ മൊത്തം കൊന്നകള്‍ പൂത്തിരിക്കുന്നുണ്ടായിരുന്നു. സമൃദ്ധിയോടെ ഐശ്വര്യത്തോടെ അവ വിരിഞ്ഞു പുഞ്ചിരിച് നില്‍ക്കുന്നുണ്ടായിരുന്നു. വിഷു വരികയാണെന്ന് നമ്മളെ ഓര്‍മിപ്പിക്കാന്‍ കൊന്നകള്‍ വിരിയേണ്ട കാലമാണിത്...
എല്ലാവര്ക്കും വിഷു ആശംസകള്‍....

Monday, April 9, 2012

നീ വരുവോളം...

മൂന്നാറിലെയോ ഊട്ടിയിലെയോ തണുപ്പ് ഞാന്‍ ഇന്ന് വരെ അറിഞ്ഞിട്ടില്ല...
അത് നിന്റെ കൈ പിടിച് മാത്രം എനിക്ക് ആസ്വദിച്ചാല്‍ മതി..
വിമാനത്തില്‍ ഇരുന്നു മേഘങ്ങളുടെ കൂടെയും
കപ്പലില്‍ ഇരുന്നു തിരയോടോപ്പവും ഞാന്‍ ഇന്നേ വരെ സഞ്ചരിച്ചിട്ടില്ല...
ആ യാത്രകളും നിന്നോടൊപ്പം മതി എനിക്ക്
മഴകള്‍ എല്ലാ കാലത്തും ഞാന്‍ ഒറ്റയ്ക്കായിരുന്നു നനഞ്ഞിരുന്നത്..
മഴ നനയുന്നതും ഞാന്‍ നിര്‍ത്തി...
ഈ മഴക്കാലത് മഴ തുള്ളികള്‍ എന്റെ ശരീരത്തിന്റെ
ചൂട് കിട്ടാതെ പിടയട്ടെ...
നീ വന്നിട്ട് നമ്മള്‍ ഒന്നിച്ചേ ഇനി മഴ നനയുന്നുള്ളൂ

Thursday, April 5, 2012

ഹോട്ടല്‍ റുവാണ്ട


ഹോട്ടല്‍ റുവാണ്ട എന്നാ സിനിമ കണ്ടപ്പോഴാണ് റുവാണ്ടയില്‍ പൈശാചികമായ ഒരു ചരിത്രം ഉണ്ടായിരുന്നു എന്ന് അറിഞ്ഞത് ...
കഴിഞ്ഞ രണ്ട് ആഴ്ചയായി ഹാങ്ങ് ഓവര്‍ മാറിയിട്ടില്ലാ ഈ സിനിമ കണ്ടിട്ട്....
ഈ സിനിമയും ഇതിലെ ഈ പാട്ടും യഥാര്‍ത്ഥ ഹീറോ പോളും എന്റെ മനസ്സില്‍ നിന്നും മായുന്നേ ഇല്ലാ.....
യു എന്‍ നടത്തിയ പിന്‍ മാറ്റവും....
കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന ഒരു ലക്ഷം വരുന്ന ആള്‍ക്കാര്‍...
അവരുടെ രോദനം...
ഞാന്‍ നാലാം ക്ലാസില്‍ ആഘോഷിച് തുള്ളി കളിച് പഠിക്കുമ്പോള്‍ റുവാണ്ടയിലെ എന്റെ പ്രായത്തിലുള്ള കുട്ടികള്‍ മരണഭയം അറിഞ്ഞു മരിച് കൊണ്ടിരിക്കുകയായിരുന്നുവെന്നും ഓര്‍ക്കുമ്പോള്‍.....
മനുഷ്യന്‍ ആണ് ഈ ഭൂമിയിലെ ഏറ്റവും ക്രൂരനായ മൃഗം എന്ന പ്രപഞ്ച സത്യം ആരോ ചെവിയില്‍ പറയുന്ന പോലെ.....
എന്തായാലും
ഈ സിനിമ കാണരുത്... എന്നെ പോലെ
നിങ്ങളുടെയും ഉറക്കം പോയേക്കാം....

ഈ വീഡിയോയും കണ്ടു നോക്കൂ....
ഈ വീഡിയോയും കണ്ടു നോക്കൂ....
വൈക്ലിഫ് ജീന്‍ പാടിയ മില്ല്യന്‍ വോയിസ് എന്ന പാട്ടിന്റെ വരികളും കൊടുക്കുന്നു..
യുണൈറ്റട് കിംഗ്‌ ഡം ഓഫ് ആഫ്രിക്ക !!!!!!!!!!!!!

Ni ryari izuba, Rizagaruka, Hejuru yacu,
Ni nd' uzaricyeza ricyeza.

[When will the sun return above us?]
[Who will reveal it once again to us?]
-----------------------------------

Rwanda, Rwanda,
Yeah Rwanda, Rwanda.

They said: "Many are called and few are chosen,"
But I wish some wasn’t chosen
for the blood spilling of Rwanda.

They said: "Meshach, Shadrack and Abednego,
Thrown in the fire but you never get burned,"
but I wish that I didn't get burned in Rwanda.

They said: "The man is judged according to his works,"
so tell me Africa, what’s your worth?

There’s no money, no diamonds, no fortunes
on this planet that can replace Rwanda…

Rwanda Rwanda

Yeah, Rwanda Rwanda

These are the cry of the children

Rwanda Rwanda

Anybody hear my cry?

If America, is the United States of America,
Then why can’t Africa, be the United States of Africa?

And if England, is the United Kingdom,
Then why can’t Africa unite all the kingdoms
and become United Kingdom of Africa?

Rwanda Rwanda, Rwanda Rwanda
Yeah, yeah.

These are the cries of the children, yeah.

Can anybody out there hear our cries?

Yeah, heavens cry ... Jesus cry.

Lord, did you hear us calling you?
Yeah, Rwanda Rwanda,

Lord, did you hear us calling?
Can you do something in Rwanda?

Rwanda Rwanda, Rwanda Rwanda

I’m talkin' 'bout Jesus; talkin' 'bout
Rwanda Rwanda Rwanda

Talkin' 'bout … talk'n 'bout ...
Talkin' 'bout … talk'n 'bout ... talk'n 'bout ...

I wanna play my guitar for Rwanda....




http://en.wikipedia.org/wiki/Rwandan_Genocide