Friday, July 22, 2011
കലാലയ സ്മരണകള്‍ 1
" അവളെ അറിയിക്കാത്ത എന്റെ പ്രണയം മൂത്രമൊഴിക്കാന്‍ മുട്ടുന്ന പോലെ വിങ്ങുന്നു .."
"അവള്‍ക്ക് മാത്രല്ലേ അറിയാത്തതായുള്ളൂ . ബാക്കി ഈ കോളേജിലെ എല്ലാ ചെറ്റകള്‍ക്കും അതറിയാലോ?"
ഹൈവേയുടെ സമീപത്തുള്ള മരത്തണലിലിരുന്നു എന്നത്തേയും പോലെ അവന്‍ എന്നോട് പറഞ്ഞു.ഹൈവേയിലൂടെ അപകട സൈറന്‍ മുഴക്കി ഒരു ഫയര്‍ വണ്ടി പാഞ്ഞു പോയി.. മധു (ഹാൻസ് ) തിരുകിയതിന്റെ ഫലമായ് വായില്‍ നിറഞ്ഞ തുപ്പലുകള്‍ ഞങ്ങള്‍ കാക്കകളും പ്രാവുകളും തൂറിയിട്ടതിനോടൊപ്പം തുപ്പിയിട്ടത് കൊണ്ട് ആരും തിരിച്ചറിയാന്‍ സാധ്യത ഇല്ല.
കോളേജില്‍ നിന്നും എല്ലാവരും പൊയ്ക്കഴിഞ്ഞിരുന്നു..അവസാനത്തെ കുളി കഴിഞ്ഞ ശവത്തെ പോലെ എല്ലാവരും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.ഇനി പരീക്ഷ എന്ന കൊള്ളിവെപ്പ് മാത്രം ബാക്കി... അതും കൂടി കഴിഞ്ഞാല്‍ ജീവിതമെന്ന പട്ടടയില്‍ കത്തിയെരിയാനുള്ളതാണ്.
ഇന്നും എല്ലാവരും ഓടോഗ്രഫ് എഴുതുന്നുണ്ടായിരുന്നു..പലകാമുകി കാമുകന്മ്മാരും അവസാനത്തെ ചുംബനവും കൈ മാറി, കണ്ണീരു തുടച് പുഞ്ചിരിയോടെ നടന്നകന്നു.രാഷ്ട്രീയക്കാര്‍ ഇനിയീ വരാന്തകള്‍ അനാഥമാകും എന്നോര്‍ത് അവസാനമായി വരാന്തയിലൂടെ നടന്നു നീങ്ങി..സ്പോര്‍ട്സ് താരങ്ങള്‍ മൈതാനത്തില്‍ സ്വപ്നത്തെ തട്ടി കളിച് നടന്നു..പഠിപ്പിസ്റ്റുകള്‍ വകുപ്പ് ലൈബ്രറിയില്‍ ഒരു വട്ടം കൂടി കയറാന്‍ ശ്രമിച് കൊണ്ടിരുന്നു.. പവിയെട്ടന്റെ കടയിലെ സമൂസ ഇന്ന് കാണാനേ കിട്ടിയില്ല. എല്ലാവരും പോയ്ക്കഴിഞ്ഞ ശേഷം സര്‍വകലാശാലയിലെ ലാലേട്ടനെ പോലെ കോളേജ് വരാന്ത മൊത്തം ഒറ്റയ്ക്ക് നടന്നു തീര്‍ത്തു.
പുറത്തേക്ക് ഇറങ്ങുമ്പോഴാണ് എന്റെ ആത്മാവിനെ കണ്ടത്.അവനും എന്നെ പോലെ അലയുകയായിരുന്നു കൊളെജിലൂടെ, ഗിരിഷ്..അവിടുന്ന് നടന്നു ഞങ്ങള്‍ മര തണലിലെത്തിയത് . ഞങ്ങളുടെ മൌനത്തിനിടയിലൂടെ ബഹളമുണ്ടാക്കി റോഡിലൂടെ ഒരു ബൈക്ക് ചീറി പാഞ്ഞു പോയി ..
മേഗരാജ് ബാറിലേക്ക് ഓട്ടോ കയറുന്നതിനു മുന്പ് ഞാന്‍ ഒന്ന് കൂടി കോളേജിനെ തിരിഞ്ഞ് നോക്കി..
ഇവിടെ ഞാന്‍ രാഷ്ട്രീയക്കാരനയിരുന്നു..
നാടകകാരനായിരുന്നു..
മിമിക്രികാരനായിരുന്നു..
പലര്‍ക്കും
പലരുടെയും നല്ല ചങ്ങാതിയായിരുന്നു
പക്ഷെ ഒരിക്കലും നല്ലൊരു വിദ്യാര്‍ഥിയായിരുന്നില്ല
ഒന്ന് കൂടി തിരിഞ്ഞ് നോക്കി ഞാന്‍ ഓട്ടോയില്‍ കയറി...
(ഡയറി കുറിപ്പ് 2006 ഏപ്രില്‍ 12 ) .
Subscribe to:
Post Comments (Atom)
മനസൊരുമായ മരീചിക ....
ReplyDeleteഅതിരെഴാത്ത മരീചികാ...
അറിയാതിരിക്കെ നിഴല്‍ പോല്‍ തുടരും
അറിയുമ്പോള്‍ മരു മരീചികാ.....
sasii?????????????
ReplyDelete-പക്ഷെ ഒരിക്കലും നല്ലൊരു വിദ്യാര്‍ഥിയായിരുന്നില്ല-
ReplyDeleteജൂനിയര്‍ പിള്ളാര് തന്ന യാത്രയയപ്പ് പരിപാടിയില്‍ സമാനമായ ഒരു വാചകം പറഞ്ഞതിന് എനിക്ക് അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട്. :'(
2006 IL NEE ITHRAYKKUM MOSHAMAAYI DIARY EZUTHARUNDAAYIRUNNO?....UNBELEAVABLE...
ReplyDeleteALWAYS REMEMBER THAT A WORST STUDENT CAN BE A GOOD TEACHER..
podaaaaaaaaaaaaaaaaa
ReplyDeletepalarudeyum nalla changaathiyaayirunnu......
ReplyDeleteoru nalla vidyaarthiyaakaan kazhinjillenkil enthu.... alle, vinodhetta...?
aano ???? angane aano??
ReplyDeleteariyillaaaaaaa