Thursday, January 26, 2012

കുറവന്‍ കുറത്തി മലകള്‍


സ്കൂള്‍ കാലത്തിലാണ് മീന്‍ കഴുകിയതിനു ശാപം കിട്ടി പാറയായി മാറിയ കുറവനെയും കുറത്തിയെയും കുറിച് പഠിച്ചത്.. അന്ന് താഴെ പുഴയില്‍ കുളിച് കൊണ്ടിരുന്ന സവര്‍ണ്ണനായ ഇന്ദ്രനോ മഹാവിഷ്ണുവോ ഏതോ ഒരുത്തന്‍ ...?? അയാളോട് കടുത്ത ദേഷ്യവും തോന്നിയതാണ്.... ഒരു മീന്‍ കഴുകിയതിനു ശപിച് പാറ ആക്കേണ്ടാതുണ്ടോ എന്നൊക്കെ ആലോചിച് പോയി....

മുതിര്‍ന്നപ്പോള്‍ അത് ഒരു കഥയാണ് എന്നെനിക് മനസിലായി... കലിയുഗത്തില്‍ മനുഷ്യര്‍ നിങ്ങളെ ഒന്നിപ്പിക്കും എന്നൊക്കെ പറയുകയും ചെയ്തത്രേ...എന്തൊക്കെ ആയാലും ഇതാ ആ കുറവനും കുറത്തിയും ....അവര്‍ ഒന്നായി നില്‍ക്കുന്ന ഒരു ഫോട്ടോ...ഈ ഫോട്ടോ എനിക്ക് ഷെയര്‍ ചെയ്ത് കിട്ടിയതാണ്... നോക്കു

Wednesday, January 25, 2012

ആത്മീയം



ഒരിക്കല്‍ ഒരു ഗുരുവും ശിഷ്യന്മ്മാരും തീ കായുകയായിരുന്നു. പെട്ടന്ന് ഒരു കാര്യവുമില്ലാതെ ഗുരു ഒരു തീക്കൊള്ളി എടുത്ത് ഒരു ശിഷ്യന്റെ കാലില്‍ കുത്തി. അയാളുടെ കാലുകളില്‍ പൊള്ളല്‍ ഉണ്ടാകുകയും അയാള്‍ അലറി കരയുകയും ചെയ്തു. ചുറ്റും ഉണ്ടായിരുന്ന ശിഷ്യന്മ്മാര്‍ ഞെട്ടി. അവര്‍ക്ക് ഗുരുവിനോട് പെട്ടന്ന് ദേഷ്യം വരികയും ചെയ്തു. ഒരു പ്രകോപനവും ഇല്ലാതെ ഗുരു അങ്ങനെ ചെയ്തത് എന്തിനാണെന്ന് അവര്‍ ചോദിച്ചു. ഗുരു ഭാവമാറ്റം ഒന്നുമില്ലാതെ പറഞ്ഞു

" ഇപ്പോള്‍ ഈ തീയില്‍ വീണു വെന്ത് മരിക്കുക എന്നത് ഇവന്റെ വിധിയായിരുന്നു. ഈ പൊള്ള ലിലൂടെ അവന്‍ ആ വിധിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്..."

ഇത് പോലെയാണ് നമുക്ക് ചുറ്റും സംഭവിക്കുന്ന ഓരോ കാര്യങ്ങളും....
തിരുവനന്തപുരത്ത് നിന്നും രണ്ട ബസുകള്‍ക്കിടയില്‍ അമര്‍ന്നു മരിക്കാന്‍ പോയ എനിക്ക് ഒരു കുഞ്ഞു പരിക്കിലൂടെയും ജിത്തുവിന്റെ വീടിന്റെ ടെറസില്‍ നിന്നും താഴേക്കുള്ള സ്റ്റെപ്പില്‍ നിന്നും കാലു വഴുതി വീണു കാലില്‍ ഒരു മുറിവ മാത്രം ഉണ്ടാക്കിയതും മേല്‍ പറഞ്ഞ സംഭവങ്ങള്‍ പോലെ ഉള്ളത് തന്നെയായിരിക്കാം..അല്ലെ ?

Monday, January 16, 2012

സുദേഷ്ബേറിക്ക് എല്ലാ വിധ ആശംസകളും

യൌവനത്തിന്റെ തുടക്കത്തില്‍ വളരെ അധികം ഞാന്‍ ആരാധിച്ച ഒരു നടന്‍ ആണിത്....
ഇത് സുദേഷ് ബേറി....
ഷാറുകും അമിതാഭും ഒന്നായാല്‍ എങ്ങനെ ഉണ്ടാകും...
അത് പോലെ ലുക്ക് ഉള്ള ഒരാള്‍.........
എന്തോ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഇദ്ദേഹം ബോളിവുഡില്‍ വന്‍ താരമാകാത്തത്....
സുരാഗ് ദി ക്ലൂ എന്ന സീരിയല്‍ കണ്ട് ആവേശം കൊണ്ട ഒരു തലമുറയില്‍ പെട്ട ഒരാളാണ് ഞാന്‍...
അതിലെ സമര്‍ത്ഥനായ സി.ഐ.ഡി ഓഫിസര്‍ സെക്കന്റ് ഷോ എന്ന മലയാള സിനിമയിലൂടെ ഒരു തുടക്കം വീണ്ടും കുറിക്കുന്നു....
ഇദ്ദേഹത്തെ കേരള കരയിലേക്ക് കൊണ്ട് വന്ന സെക്കന്റ് ഷോ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി....
കൂടാതെ ഇദ്ദേഹത്തിനു എല്ലാ ആശംസകളും...
ഇദ്ദേഹത്തെ കുറിച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് നോക്കുക

http://en.wikipedia.org/wiki/Sudesh_Berry

ഈ സീന്‍ കണ്ടാല്‍ ഇദേഹത്തിന്റെ കഴിവും മനസിലാക്കാവുന്നതാണ്...
യൂട്യൂബില്‍ suraag the clue എന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ പഴയ സീരിയലും കാണാം....